Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ അസി. അമീറും, മുന്‍ കേരള അമീറും, മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു....

07 APRIL 2021 08:25 AM IST
മലയാളി വാര്‍ത്ത

ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ അസി. അമീറും, മുന്‍ കേരള അമീറും, മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ (76) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. എഴുത്തുകരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.



കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി. തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മിയുമാണ്. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്‌ററിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

 



ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍, നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ആയിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍. 1990 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അമീര്‍ ആയിരുന്നു.

ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.

 




കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സന്‍, മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

തുടര്‍ന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനായും, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (3 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (3 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (3 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (4 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (4 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (4 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (5 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (6 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (6 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (6 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (7 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends