മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

തിരഞ്ഞെടുപ്പ് കഴിഞ്ഞ് എം എൽ എ മാർ അധികാരത്തിൽ വന്നിട്ടും . ഇപ്പോഴും പലർക്കും അത് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. കണ്ണൂരിൽ സി പി എമിൽ സംഭവിച്ചിട്ടുള്ള പൊട്ടിത്തെറികൾ കണ്ടതാണ് . കാലങ്ങളായി അക്ഷരം തെറ്റാതെ കമ്മ്യൂണിസ്റ് എന്ന് വിളിക്കാവുന്ന പല ഉന്നത നേതാക്കളോടും പാർട്ടി കാണിച്ചതും അവരൊക്കെ സ്വതന്ത്രരായി മത്സരിച്ചപ്പോൾ ജനം ജയിപ്പിച്ചതും കണ്ടതാണ് . എന്നിട്ടും പക ഇപ്പോഴും തീർന്നിട്ടില്ല . പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടതായി പരാതി. ഇദ്ദേഹം ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡിനാണ് തീയിട്ടത്.
മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവും സി.പി എം ബ്രാഞ്ച് അംഗവുമായിരുന്ന ടി പുരുഷോത്തമന്റെ ഷെഡിന് നേരെയാണ് ആക്രമണമുണ്ടായത് തെരഞ്ഞെടുപ്പിന് മുന്‍പ് ടി. പുരുഷോത്തമന്റെ കാറിനും ആക്രമികള്‍ തീയിട്ടിരുന്നു. വീടിന് നേരെയും അക്രമം നടത്തി.പയ്യന്നൂരിലെ മുന്‍ സിപിഎം നേതാവും പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായിരുന്ന ടി. ഗോവിന്ദന്റെ അടുത്ത ബന്ധുവാണ് പുരുഷോത്തമന്‍. ബുധനാഴ്ച്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്‌ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്.
ഇതിന് തൊട്ടടുത്താണ് കൃഷിയുള്ളത്. ഷെഡിന്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിലാണ്.ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ പുരുഷോത്തമന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.പയ്യന്നൂര്‍ മുല്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്ക് നേരെ ഉണ്ടായ കൊലവിളികളില്‍ പ്രതികരിച്ചാണ് പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന്‍ പറഞ്ഞു. ഇതിന് പിന്നാലയാണ് ആക്രമണം ഉണ്ടായതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കൂടാതെ ചെമ്മീന്‍ കൃഷിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ടോയെന്ന സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച്ച രാവിലെ കൃഷി നോക്കാനായി പുരുഷോത്തമന്‍ എത്തിയപ്പോഴായിരുന്നു സംഭവം അറിയുന്നത്. സ്ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് വീടിന്റെ ചില്ലടക്കം വാളുപയോഗിച്ച് തകര്‍ത്തിരുന്നതായും പുരുഷോത്തമന്‍ പറഞ്ഞു. മുന്‍ എം എല്‍ എടി ഐ മധുസൂദനന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും ഇദ്ദേഹം ആരോപിച്ചു സംഭവത്തില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.കുഞ്ഞികൃഷ്ണന്റെ അടുത്ത അനുയായിയാണ് പുരുഷോത്തമൻ. ഒരു കാലത്ത് പയ്യന്നൂരിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഒക്കെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളായിരുന്നു.
ഈ വിവാദം പയ്യന്നൂരിൽ നടക്കുന്ന സമയത്ത് കുഞ്ഞികൃഷ്ണനൊപ്പം നിന്നതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെപാർട്ടി നടപടി സ്വീകരിക്കുന്നതും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും.പിന്നീട് ഈ തെരഞ്ഞെടുപ്പിന്റെ സമയത്താണ്, വോട്ടെടുപ്പ് കഴിഞ്ഞ ആ ദിവസം തന്നെ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയും വാഹനത്തിന് തീയിടുകയും ചെയ്യുന്ന സംഭവങ്ങളൊക്കെ ഉണ്ടായിട്ടുള്ളത്. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ചെമ്മീൻ കൃഷിയോട് ചേർന്ന് പ്രവർത്തിക്കുന്ന സാമഗ്രികളൊക്കെ സൂക്ഷിക്കുന്ന ഷെഡിന് തീയിട്ടത്.ഇന്ന് രാവിലെ അദ്ദേഹം മത്സ്യത്തിന് തീറ്റ കൊടുക്കാൻ വന്ന സമയത്താണ് ഈ ഷെഡ്ഡ് കത്തുന്നതായിട്ട് കണ്ടത്.
ഇന്നലെ രാത്രിയോടെ അല്ലെങ്കിൽ ഇന്ന് പുലർച്ചയാണ് ഈ സംഭവം നടന്നത് എന്നാണ് കരുതുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസം പയ്യന്നൂർ മുൻ എംഎൽഎ മധുസൂദനനും സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള ആളുകൾ തനിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടായിരുന്നുവെന്ന് പുരുഷോത്തമൻ പറയുന്നു. തന്നെ ഒരുതരത്തിലും ജീവിക്കാൻ അവർ അനുവദിക്കുന്നില്ല, നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുരുഷോത്തമൻ പറഞ്ഞത്. പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























