ഇഞ്ചി വില റെക്കോഡിലേക്ക്.... പച്ചക്കറി വിലയിൽ വർദ്ധനവ്

ഇഞ്ചി വില റെക്കോഡിലേക്ക്. കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചി വില. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. വെളുത്തുള്ളിക്ക് 300 രൂപയാണ് ചില്ലറ വില. ചെറിയ ഉള്ളിക്കും വിലയും വർദ്ധിച്ചു. 120 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക്. രണ്ടാം തരമാണെങ്കിൽ 60 രൂപ.
അതേസമയം തക്കാളി വില മാത്രമാണ് അടുത്ത കുറഞ്ഞത്. 60 രൂപയിൽ നിന്ന് 40 രൂപയിലെത്തി തക്കാളി വില. കോളി ഫ്ലവർ വിലയും ഉയരത്തിലാണ്. ഇതര സംസ്ഥാന പച്ചക്കറികൾക്ക് വില കൂടിയതും മഴക്കാലത്ത് പച്ചക്കറി ഉത്പാദനം കുറഞ്ഞതും ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾക്കും വില വർദ്ധിക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ. ഇഞ്ചി വില ഉടൻ കുറയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
"https://www.facebook.com/Malayalivartha
























