സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..

നീറ്റ് പരീക്ഷാ വിഷയത്തിൽ പ്രതികരിച്ച സിനിമാ സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ചില സിനിമകൾ കൊണ്ട് വിദ്യാർഥികൾക്ക് ഉണ്ടാകുന്നത്ര ഉപദ്രവം നീറ്റ് പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിന് ഉണ്ടായിട്ടില്ല എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.നീറ്റ് പരീക്ഷയും കുട്ടികളുടെ ഭാവിയും ചൂണ്ടിക്കാട്ടി കേരളത്തിലെ ചില സിനിമാ സെലിബ്രിറ്റികൾ പ്രതിഷേധിക്കുന്നത് സിനിമയുടെ പരോക്ഷ പ്രമോഷനാണോ,
അതോ മറ്റെന്തെങ്കിലും താൽപര്യങ്ങളാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സ്വന്തം സംഘടനയിലെ പ്രശ്നങ്ങൾ പോലും ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാൻ കഴിയാത്തവരാണ് ഇന്ത്യയിലെ നീറ്റ് പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് പറയുന്നത് എന്നും അദ്ദേഹം വിമർശിച്ചു...പോസ്റ്റ് വായിക്കാം . ഇനി വായിക്കുന്നത് മുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നതാണ് . ചില സിനിമകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് എത്ര ഉപദ്രവം ഉണ്ടോ അത്രയും ഉപദ്രവം NEET പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ല. പാറ്റക്കു അടിച്ച ഹിറ്റിൽ പല പൊയ്മുഖങ്ങളും പുറഞ്ഞു ചാടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
നീറ്റ് പരീക്ഷകുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമ സെലിബ്രിറ്റികൾ കരഞ്ഞു ബഹളം വെക്കുകയാണല്ലോ.(ചിലരുടെ സിനിമ അടുത്ത ആഴ്ചയിൽ റിലീസ് ആകാനുണ്ട് അതിനായുള്ള indirect പ്രൊമോഷൻ ആണ് സംഭവം.ചിലർക്ക് FCRA ഫണ്ട് നിയന്ത്രണം വരുമോ എന്ന പേടിയും ദേഷ്യവും ഇവിടെ തീർക്കുന്നു, ചിലർ ചില്ലറ മേടിച്ചു അഭിപ്രായം പറയുന്നു, ചിലർക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം etc)ആയിരം ആളുകൾ പോലും ഇല്ലാത്ത ഒരു സിനിമ സംഘടനയുടെ കുശുമ്പ്, അടിപിടി, കടിപിടി, പാര വെപ്പ്, ego പോലുള്ള കുഞ്ഞു പ്രശ്നങ്ങൾ പോലും ഒരു മേശയുടെ ചുറ്റും ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കുവാൻ പറ്റാത്ത ചില സിനിമാക്കാർ ആണ് ഇന്ത്യയിലെ NEET പ്രശ്നം പരിഹരിക്കേണ്ട രീതി ഇങ്ങനെയല്ല എന്നും പറഞ്ഞു വരുന്നത്.
(ഇന്ത്യയുടെ ഇത്തരം പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കുവാൻ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട് )കുട്ടികളുടെ, യുവാക്കളുടെ ഭാവിയിൽ ഇത്രയും ആശങ്ക ഉള്ള സിനിമാക്കാർ ഇനിയെങ്കിലും സിനിമയിലെ കള്ളുകുടി, മദ്യം, കഞ്ചാവ് ഉപയോഗം കാണിക്കുന്ന, അവയെ glorify ചെയ്യുന്ന സീനുകൾ സ്വന്തം സിനിമയിൽ നിന്നെങ്കിലും ഒഴിവാക്കി കൂടെ? സ്ത്രീ വിരുദ്ധ ഡയലോഗ്കൾ, ഡബിൾ മീനിങ്, തെറി ഭാഷകൾ ഇനിയെങ്കിലും കുട്ടികളുടെ നല്ല ഭാവി ആലോചിച്ചു സിനിമയിൽ കുറച്ചൂടെ? ഇനി ഒരിക്കൽ കൂടി കേരളത്തിൽ മറ്റൊരു ഹേമ കമ്മിറ്റി റിപ്പോർട്ട് വരാതെ നോക്കുവാൻ എങ്കിലും ശ്രദ്ധിച്ചു കൂടെ? കള്ള പണം വെളുപ്പിക്കുന്ന ആളുകളെ പൊതുജന മദ്യത്തിൽ കൊണ്ട് വന്നു കൂടെ? തുടങ്ങി വിമർശനങ്ങൾ ആണ് അദ്ദേഹം ഉന്നയിക്കുന്നത് .
https://www.facebook.com/Malayalivartha



























