Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട് ' കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം...

06 JUNE 2026 05:04 PM IST
മലയാളി വാര്‍ത്ത

ഓപ്പറേഷന്‍ തൂഫാന്‍ : ദി നാര്‍കോ ഹണ്ട് ' ഭാഗമായി മയക്ക് മരുന്ന് വില്‍പ്പനയില്‍ എര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും, തുടര്‍ന്ന് വിവിധ തരത്തിലുള്ള നിരോധിത മയക്ക് മരുന്ന് കൈവശം വച്ചതിന് , 728 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 795 പേരെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ഈ കേസുകളിലായി രാജ്യാന്തര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്ക് മരുന്നായ 0.6256 Kg MDMA, കൂടാതെ 48.049 Kg കഞ്ചാവും, 0.136 Kg ഹാഷിഷ് ഓയിലും, 480 കഞ്ചാവ് ബീഡി പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

മേല്‍പ്പറഞ്ഞ 728 കേസുകളില്‍ Small Quantity ആയി 233 കേസുകളും, Medium Quantity ആയി 20 കേസുകളും, Commercial Quantity ആയി 6 കേസുകളും, 27 NDPS Act പ്രകാരം 469 കേസുകളും ഉള്‍പ്പെടുന്നുണ്ട്. ഇതുകൂടാതെ COTPA പ്രകാരം 115 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 84 സബ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള 4 ടീമുകളെ രൂപീകരിക്കുകയും, ടീമുകളുടെ സഹായത്തോടെ നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഉറവിടം കണ്ടെത്തി തടയുന്നതിനും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച ടി ടീം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി പത്തനംതിട്ട പന്തളം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത ക്രൈം 472/2026 കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ പൗരനായ Samuel Clefosn Okafor എന്നയാളെയും, പെരുനാട് പോലീസ് സ്റ്റേഷന്‍ ക്രൈം 147/26 കേസുമായി ബന്ധപ്പെട്ട് Elcina Sanatan Souza എന്ന വിദേശ വനിതയെയും, പുതിയ അന്വേഷണസംഘത്തിന് ഡല്‍ഹിയില്‍ നിന്നും, ബാംഗ്ലൂരില്‍ നിന്നും പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളതാണ്.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ T-Int എന്നൊരു പദ്ധതി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ സംസ്ഥാനത്ത് വേരുറപ്പിച്ചിട്ടുള്ള മയക്കുമരുന്ന് ലോബിയെ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കൃത്യതയോടെയും നടത്തിവരുന്നുണ്ട്. കൂടാതെ ലഹരി സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി അറിയിക്കുന്നതിനായി 9497979794, 9497927797 എന്ന നമ്പറുകളില്‍ വിളിക്കാവുന്നതും, 9995966666 എന്ന നമ്പരില്‍ ണവമെേഅുു ചെയ്യാവുന്നതുമാണ്. ഇത്തരത്തില്‍ വിവരം നല്‍കുന്നവരുടെ Identity ഒരു കാരണവശാലും പുറത്തുപോകാതെ നോക്കുന്നതിന് വേണ്ട കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികളുടെയും യുവജനങ്ങളുടെയും ഭാവി സംരക്ഷിക്കുന്നതിനായി ലഹരിയുടെ ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കി, Drug free കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.


------------------------------------------------------------------


DETAILS OF COMERCIAL QUANTITY CASES*
1. Crime No. 373/2026 (തൃക്കാക്കര പോലീസ് സ്റ്റേഷന്‍)
03.06.2026 തീയതി തൃക്കാക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാഴക്കാല, കൊല്ലംകുടിമുകള്‍ ഭാഗത്തെ അള്‍ട്ടിമ എയ്‌റോ സ്‌കൈ അപ്പാര്‍ട്ട്‌മെന്റിലെ 12C ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ആഷിഫ് കെ.എം (36), അര്‍ജുന്‍ വി.എസ് (30), രതീഷ് എസ് (33)എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്നായി മയക്കു മരുന്ന് ഇനത്തില്‍ പെട്ട 434.46 ഗ്രാം MDMA പിടിച്ചെടുത്തു.
2. CR 347/26 (കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ )
03/06/26 തീയതി പുലര്‍ച്ചെ 01.40 മണിക്ക് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വില്ലൂര്‍ മുള്ളന്‍മട എന്ന സ്ഥലത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന KL 55 Q 9705 നമ്പര്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒരു സിപ് ലോക്ക് കവറിലായി മാരകലഹരി വസ്തുവായ 77.57 gm MDMA. കാണപ്പെട്ടതില്‍ സമീര്‍ c k അറസ്റ്റ് ചെയ്തു മുതലുകള്‍ പിടിച്ചെടുത്തു.
3. CR 438/2026(പേരാമ്പ്ര പോലീസ് സ്റ്റേഷന്‍)
02.06.2026 തീയതി പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിരുതക്കുന്ന ജംഗ്ഷനില്‍ 17.15 മണിക്ക് അഞ്ജല്‍ റോഷന്‍ എന്ന ആളെ ദേഹ പരിശോധന നടത്തിയതില്‍ 19.907ഗ്രാം MDMA പ്രതിയുടെ കൈവശത്തില്‍ കാണപ്പെട്ടതില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
4. CR 342/2026(പോത്തന്‍കോട് പോലീസ് സ്റ്റേഷന്‍)
04.06.2026 തീയതി 15.15 മണിക്ക് പോത്തന്‍കോട് പോലിസ് സ്റ്റേഷനിന്‍ പരിധിയില്‍ മണ്ണറ എന്ന സ്ഥലത്ത് വച്ച് അജേഷ്, അനന്തകൃഷ്ണന്‍, എന്നിവരെ പരിശോധിച്ചതില്‍ 18.71 ഗ്രാം MDMA കൈവശം വച്ചതിനെ തുടര്‍ന്ന് പ്രതി സ്ഥാനത്ത് ചേര്‍ത്ത് ക്രൈം 342/26 u/s 22(c), 29 of NDPS പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
5. CR 192/2026(കതിരൂര്‍ പോലീസ് സ്റ്റേഷന്‍)
03.06.2026 തീയ്യതി കതിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 21.30 മണിക്ക് കതിരൂ അംശം നാലേ ഒന്ന് എന്ന സ്ഥലത്തെത്തി സംശായാസ്പദമായ രീതിയില്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന KL 58 J 2314 നമ്പര്‍ കാറിലുണ്ടായിരുന്ന പ്രതികളെ പരിശോധിച്ചതില്‍ നിരോധിത മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെടുന്ന 16.4393 ഗ്രാം MDMA കാണപ്പെട്ടതില്‍ പ്രതികളെ നിയമാനുസരണം അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്
6. Crime No. 481/26 (കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ )

03/06/2026 തിയ്യതി 12.30 മണിക്ക് കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാഞ്ഞിരപ്പറമ്പ് എന്ന സ്ഥലത്തെ ഒരു വീട്ടില്‍ പരിശോധന നടത്തിയതില്‍ മുഹ്ഹ്‌മ്മദ് അഷ്ഫാക്ക് എന്ന ആളെ മയക്കുമരുന് ഇനത്തില്‍ പെട്ട 15.58 ഗ്രാം MDMA കൈവശം വെച്ചതില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്

*MAJOR PREVIOUS CASE ARREST DETAILS*

1. CR 472/2026(പന്തളം പോലീസ് സ്റ്റേഷന്‍)
15/05/2026-ന് പന്തളം PS പരിധിയില്‍ DANSAF ടീം നടത്തിയ പരിശോധനയില്‍ ഏകദേശം 300 ഗ്രാം MDMA പിടികൂടുകയും അതില്‍ പ്രതികളായിട്ടുള്ള അടൂര്‍ സ്വദേശികളായ മുഹമ്മദ് ഷാന്‍, ഷംനാദ് എം, ഷബീന ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് തുടര്‍ന്ന് അന്വേഷണത്തില്‍ നൈജീരിയന്‍ പൗരനായായ സാമുവല്‍ ക്ലെഫ്‌സണ്‍ ഒകാഫോറിനെ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.
2. CR 147/2026 (പെരുനാട് പോലീസ് സ്റ്റേഷന്‍)
പെരുനാട് പോലീസ് സ്റ്റേഷന്‍ ക്രൈം 147/26 കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തില്‍ Elcina Sanatan Souza എന്ന വിദേശ വനിതയെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (5 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (5 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (6 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (6 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (6 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (8 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (9 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends