Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

24 JULY 2026 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

കേരളത്തില്‍ ലോക്‌സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുകളിലെ ദാരുണ തോല്‍വികള്‍ക്കു പിന്നില്‍ പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ് അടിസ്ഥാന കാരണമെന്നും രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാര്‍്ട്ടിയുടെ കുറ്റസമ്മതം. സിപിഎമ്മിലെ ഏഴാം കൂലി അടിമസഖാക്കല്‍ പോലും തൃക്കരിപ്പൂരിലും അമ്പലപ്പുഴയിലും തളിപ്പറമ്പിലും ഉള്‍പ്പെടെ പാര്‍ട്ടിയ്ക്ക് വോട്ടു ചെയ്തില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ ഇളകിയെന്നും കണ്ടെത്തല്‍.കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സംസ്ഥാന നേതൃത്വം എന്നതുകൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത് പിണറായി വിജയനെയും എംവി ഗോവിന്ദനെയും തന്നെയാണ്. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെയും ്അന്തിമമായി നിശ്ചയിച്ചത് ഇവര്‍ ഇരുവരും തനിച്ചാണ്. തളിപ്പറമ്പില്‍ സ്വന്തം ഭാര്യ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ഗോവിന്ദന്റെ തന്നിഷ്ടത്തിലും ഒപ്പം പിണറായി വിജയന്റെ സമ്മതത്തിലുമായിരുന്നു. മൂന്നാമൂഴം ജയിച്ചാല്‍ പിണറായി മന്ത്രിസഭയില്‍ തരക്കേടില്ലാത്ത മന്ത്രിയാക്കാം എന്ന അത്യാഗ്രഹത്തിലാണ് ഗോവിന്ദന്‍ പികെ ശ്യാമളയെ തളിപ്പറമ്പില്‍ ഇറക്കി മത്സരിപ്പിച്ചത്. ശ്യാമള ദയനീയമായി തോറ്റപ്പോള്‍ അതിന് കാരണക്കാര്‍ ഇപി ജയരാജനും പി ജയരാജനും പികെ ശ്രീമതിയുമാണെന്നും അവര്‍ വേണ്ടവിധത്തില്‍ പ്രചാരണം നടത്തിയില്ലെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പഴിചാരല്‍.

പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ വീഴ്ചകള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അവലോകന റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കുന്ന ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചു എന്നാണ് അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം. അതായത് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച വന്നപ്പോള്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ പിജെ ശ്യാമളയുടെ പേരുമാത്രമാണ് ഗോവിന്ദന്‍ ഉള്‍പ്പെടുത്തിയിരുന്നത്.ഈ തീരുമാനങ്ങളില്‍ പങ്കാളികളായ സംസ്ഥാന കമ്മിറ്റിയുടെ ഉന്നത നേതൃത്വം അവയുടെ പ്രത്യാഘാതങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും സമയബന്ധിതമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പരാജയപ്പെട്ടതായി കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.

 

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നുവെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കാന്‍ ഈ വീഴ്ചകളെല്ലാം എതിരാളികള്‍ക്ക് അവസരമൊരുക്കിയെന്നും അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.ആഗോള അയ്യപ്പസംഗമവും സ്വര്‍ണക്കൊള്ളയുമാണ് തോല്‍വിയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന്.
സ്വര്‍ണക്കടത്ത് കേസില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ശിക്ഷണ നടപടിയെടുക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു.

 

ഇതിനൊപ്പം രണ്ടാം പിണറായി മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും വന്‍പരാജയമായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ച സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. കടുത്ത ഹിന്ദുത്വ നിലപാടുകള്‍ക്ക് പേരുകേട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഒരു മന്ത്രി പൊതുവേദിയില്‍ വായിച്ചത് പാര്‍ട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചു. നിലവിലെ സാഹചര്യത്തില്‍  എംവി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തും നിന്നും പിന്മാറാതെ പാര്‍ട്ടി ര്ക്ഷപ്പെടില്ല.

പിണറായി വിജയന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കണമെന്ന അഭിപ്രായക്കാരും പാര്‍ട്ടി നേതൃത്വത്തിലുണ്ട്.സംസ്ഥാന സിപിഎമ്മിലെ 25 ശതമാനം പ്രവര്‍ത്തകരും സിപിഎമ്മില്‍ നിന്ന് ഏറെക്കുറെ പിരിയുകയോ അതല്ലെങ്കില്‍ പരിയാന്‍ തയാറായിക്കൊണ്ടിരിക്കുന്നവരോ ആണ്.
സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും തെല്ലും ശമനമില്ല. ലോക് സഭയിലും പഞ്ചായത്തിലും നിയമസഭയിലും സിപിഎമ്മും എല്‍ഡിഎഫും തോറ്റത് ഇതേ ഗോവിന്ദനെതിരേയുള്ള ജനവികാരമായിരുന്നുവെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. പാര്‍ട്ടി വിട്ടര്‍ തെറ്റു തിരുത്തി വന്നാല്‍ അവരെ  തിരിച്ചെടുക്കണമെന്ന് എംവി ജയരാജന്റെ നിലപാടിനെ ഗോവിന്ദന്‍ പുശ്ചിച്ചു തള്ളി.

 

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് മറി കടന്ന് ഭാര്യ ശ്യാമളയെ മത്സരിപ്പിക്കുക വഴി ഗോവിന്ദനാണ് ഏറ്റവും വലിയ തെറ്റുകാരനെന്നു പറയാന്‍ പിണറായി വിജയനും എംഎ ബേബിക്കും ഇപ്പോഴും സാധിച്ചിട്ടിന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (5 hours ago)

ചേര്‍ത്തലയില്‍ മേല്‍പാലത്തില്‍നിന്നു കാര്‍ താഴെക്ക് വീണ് ഗര്‍ഭിണിയടക്കം 5 പേര്‍ക്കു പരുക്ക്  (5 hours ago)

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി  (6 hours ago)

അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്  (6 hours ago)

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു  (6 hours ago)

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്  (7 hours ago)

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (7 hours ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (7 hours ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (7 hours ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (7 hours ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (8 hours ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (8 hours ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (8 hours ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

Malayali Vartha Recommends