സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വർണവില ഇന്നലെ വൈകുന്നേരവും ഇന്നും കുത്തനെ താഴോട്ടിറങ്ങുന്നു. ഇന്ന് പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,230 രൂപയും പവന് 1,05,840 രൂപയുമാണ് വില. ഇന്നലെ വൈകുന്നേരം ഗ്രാമിന് 100ഉം പവന് 800ഉം ഇടിവുണ്ടായിരുന്നു, 1,07,200 രൂപയായിരുന്നു പവൻ വില.
ഇന്നലെ രാവിലെ വരെ കുതിപ്പിന്റെ പാതയിലായിരുന്നു സ്വർണം. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർദ്ധിച്ചത്. 1,08,000 രൂപയായിരുന്നു പവൻ വില.
ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് രാവിലെ രേഖപ്പെടുത്തിയത്. എന്നാൽ, വൈകുന്നേരത്തോടെ കുറവുണ്ടായി. ഈ മാസം ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
https://www.facebook.com/Malayalivartha

























