Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

'കേസുകൾ കുറക്കാനുള്ള ശ്രമങ്ങളും കേസുകൾ ഉണ്ടായാൽ അത് ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിർത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കണം. പെട്ടിയിലിരിക്കുന്ന വോട്ടുകൾ പോലെ മലയാളികളും അല്പം ഹൈബർനേറ്റ് ചെയ്താൽ രണ്ടാമത്തെ തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും നാം രക്ഷപെട്ടേക്കാം. സുരക്ഷിതരായിരിക്കുക...' മുരളി തുമ്മാരുകുടി കുറിക്കുന്നു

07 APRIL 2021 01:50 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനവും തെരഞ്ഞെടുപ്പും ഇനി നമുക്ക് മുന്നിൽ നിൽക്കുന്നത് പരീക്ഷണ കാലമാണ്. വാക്‌സിനേഷൻ തുടങ്ങിയതോടെ നമ്മൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നാണ് ഏവരും ചിന്തിച്ചിരുന്നത്. പക്ഷെ, കാര്യങ്ങൾ അങ്ങനെയല്ല പോകുന്നത്. ഒന്നാമത്തെ തരംഗത്തിന് മുകളിലാണ് ഇപ്പോൾ പ്രതിദിന കേസുകൾ, ഒന്നാമത്തെ തരംഗം അതിൻറെ ഏറ്റവും ഉയരത്തിൽ എത്തിയതിലും വേഗതയിലാണ് രണ്ടാമത്തെ തരംഗം കയറിവരുന്നത് എന്നതും, ഇനിയും ഇത് പാരമ്യത്തിൽ എത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതുമുൻനിർത്തി മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം;

വീണ്ടും കൊറോണയുടെ ജാഗ്രതക്കാലം ...

തിരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലുമായി. ഇനി വോട്ടെണ്ണുന്നത് മെയ് രണ്ടാം തിയതിയാണ്. ഗാലറിയിലിരുന്നു രാഷ്ട്രീയം കാണുന്ന കേരളത്തിനും പുറത്തുമുള്ള ബഹുഭൂരിപക്ഷം മലയാളികൾക്കും ഈ ഒരു മാസം ഇടവേള വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. യുകെയിലെ പോലെ വൈകുന്നേരം തിരഞ്ഞെടുപ്പ് കഴിയുന്നു. അന്ന് രാത്രിയോ അടുത്ത ദിവസം പകലോ തിരഞ്ഞെടുപ്പ് ഫലം, പിന്നെ വൈകാതെ മന്ത്രിസഭ, പുതിയ മന്ത്രിമാർ.. ഇതാണ് ഞങ്ങൾ സ്വപ്നം കാണുന്ന കിനാശ്ശേരി. പണ്ടൊക്കെ ഒരു ദിവസം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിറ്റേന്ന് വൈകുന്നേരം ആകുമ്പോഴേക്ക് വോട്ടെണ്ണലും കഴിഞ്ഞു രാഷ്ട്രീയ ചിത്രം വ്യക്തമാകും.

പക്ഷെ, കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്തരത്തിൽ ഒരു മാസം ഇടവേള ഉണ്ടാകുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. കാരണം നമ്മുടെ രാഷ്ട്രീയ നേതാക്കളും സജീവ പ്രവർത്തകരും ഈ തിരഞ്ഞെടുപ്പ് കാലത്ത് എത്രമാത്രം അധ്വാനിക്കുന്നുണ്ടെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവർക്ക് കുറച്ചു വിശ്രമം കിട്ടുന്നത് നല്ലതാണ്. ഒരു മാസം അവരൊക്കെ രാഷ്ട്രീയം മാറ്റിവച്ച് ഒന്ന് വിശ്രമിക്കട്ടെ.

ഇന്നത്തെ എൻറെ വിഷയം അതല്ല. വീണ്ടും കോവിഡ് തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ദിവസേന ഉണ്ടാകുന്നത് ഇപ്പോൾ ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം കോവിഡ് തുടങ്ങിയതിൽ പിന്നെ ഇതാദ്യമായി ഇന്ത്യയിൽ കേസുകളുടെ എണ്ണം ഒരു ദിവസം ലക്ഷത്തിൽ കൂടുതൽ ആയി. യൂറോപ്പിലും അമേരിക്കയിലും രണ്ടാമത്തെ തരംഗം വന്നപ്പോൾ ഇന്ത്യയിൽ കേസുകൾ കുറഞ്ഞു വരികയായിരുന്നു. വാക്‌സിനേഷൻ തുടങ്ങിയതോടെ നമ്മൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ, കാര്യങ്ങൾ അങ്ങനെയല്ല പോകുന്നത്.

ഒന്നാമത്തെ തരംഗത്തിന് മുകളിലാണ് ഇപ്പോൾ പ്രതിദിന കേസുകൾ, ഒന്നാമത്തെ തരംഗം അതിൻറെ ഏറ്റവും ഉയരത്തിൽ എത്തിയതിലും വേഗതയിലാണ് രണ്ടാമത്തെ തരംഗം കയറിവരുന്നത് എന്നതും, ഇനിയും ഇത് പാരമ്യത്തിൽ എത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കേസുകളുടെ എണ്ണം കൂടുന്നതോടെ മരണങ്ങളുടെ എണ്ണവും കൂടി വരുകയാണ്. പ്രധാനമന്ത്രി എട്ടാം തീയതി മുഖ്യമന്ത്രിമാരെ കാണുന്നുണ്ടെന്ന് വായിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ തീർച്ചയായും പ്രതീക്ഷിക്കണം.

ഈ സാഹചര്യത്തിൽ ഇനി കേരളത്തിലെ കാര്യം എന്താകും?

ജനുവരിക്ക് ശേഷം കൊറോണയുടെ കേസുകൾ പൊതുവെ കുറഞ്ഞു വരികയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കാലത്ത് ലക്ഷക്കണക്കിന് ആളുകൾ വീടിന് പുറത്തിറങ്ങി, പുറത്തു നിന്നുള്ളവർ വീട്ടിലെത്തി, പരസ്പരം കൈ കൊടുത്തു, കെട്ടിപ്പിടിച്ചു, ഒരുമിച്ച് ജാഥയിലും മീറ്റിംഗിലും പങ്കെടുത്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നമുക്കുണ്ടായിരുന്ന ജാഗ്രത വച്ച് നോക്കിയാൽ ഒരു മാസ്ക് വച്ചിട്ടുണ്ടെന്നതൊഴിച്ചുള്ള എല്ലാ മുൻകരുതലുകളും നമ്മൾ ഏതാണ്ട് ഒഴിവാക്കി.

ഇതുകൊണ്ട് തന്നെ കേരളത്തിലും രണ്ടാമത് ഒരു തരംഗം ഇനി പ്രതീക്ഷിച്ചേ പറ്റൂ. അതും വേഗത്തിൽ തന്നെ കയറിവരാനുള്ള സാധ്യതയുണ്ട്. പ്രായമായവരും ആരോഗ്യപ്രവർത്തകരും തന്നെ വാക്‌സിൻ എടുത്തത് കൊണ്ട് കഴിഞ്ഞ തവണത്തെ അത്ര ഭീതി നമുക്കില്ലെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പോഴും ബാക്കിയുണ്ട്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നമ്മുടെ കേസുകളുടെ എണ്ണം പിടിച്ചു നിർത്തുക എന്നതാണ്. അത് സാധിച്ചില്ലെങ്കിൽ മരണനിരക്ക് ഉയരും.

തൽക്കാലം ആ ഒരു സ്ഥിതിയിൽ നമ്മൾ എത്തിയിട്ടില്ല, പക്ഷെ ഇന്ത്യയിൽ മറ്റുള്ള സ്ഥലങ്ങളിൽ കേസുകളുടെ എണ്ണം കയറി വരുന്ന വേഗത കാണുന്പോൾ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ കേസുകൾ കുറക്കാനുള്ള ശ്രമങ്ങളും കേസുകൾ ഉണ്ടായാൽ അത് ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിർത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കണം. പെട്ടിയിലിരിക്കുന്ന വോട്ടുകൾ പോലെ മലയാളികളും അല്പം ഹൈബർനേറ്റ് ചെയ്താൽ രണ്ടാമത്തെ തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും നാം രക്ഷപെട്ടേക്കാം. സുരക്ഷിതരായിരിക്കുക...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (10 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (17 minutes ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (31 minutes ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (48 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (52 minutes ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (1 hour ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (1 hour ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (2 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (2 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends