കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അഗ്നിബാധ

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അഗ്നിബാധ. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് സംഭവിച്ചത്. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി.
ഫാക്ടറിക്ക് അകത്തു കൂടെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ട്. രണ്ട് മീറ്റർ ആഴത്തിലാണ് വാതക പൈപ്പുള്ളത്. വൻ ദുരന്തമാണ് വഴിമാറിയത്. അതിനുശേഷം ഉദ്യോഗസ്ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. അതേസമയം, അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല.
https://www.facebook.com/Malayalivartha

























