ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...

തുടർച്ചയായ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും പ്രളയത്തിലും വിറച്ച് ജമ്മു കശ്മീർ. മഴക്കെടുതികളിൽ ഇതുവരെ 26 പേർ കൊല്ലപ്പെടുകയും 6 പേരെ കാണാതായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ഉരുൾപൊട്ടലും മണ്ണിടിച്ചിലും ആവർത്തിച്ചതിന് പിന്നാലെ റോഡ് ഒലിച്ചുപോയതും കാരണം ജമ്മു-ശ്രീനഗർ ദേശീയപാത (NH-44) തുടർച്ചയായ മൂന്നാം ദിവസവും അടഞ്ഞുകിടക്കുകയാണ്.
അതേസമയം കനത്ത മഴയും, പ്രളയം, മേഘവിസ്ഫോടനം എന്നിവ കാരണം ജമ്മു മേഖലയിൽ മാത്രം 26 പേർ മരിച്ചു. പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ 6 പേരെ കാണാതായിട്ടുണ്ട്. നദികളും അരുവികളും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകൾക്കും കടകൾക്കും പൊതു അടിസ്ഥാനസൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
"
https://www.facebook.com/Malayalivartha

























