Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

'ബിജുവിന്റെ മരണം.. ആര്യന്റെ മരണം.. ഇതിനെല്ലാം ഉത്തരം പറയാൻ ഒരുങ്ങിക്കോളൂ.. നിന്നെ സംരക്ഷിക്കുന്ന പാർട്ടി ഇല്ലാതാവും. കാരണം ഇത് സത്യത്തിന് വേണ്ടിയുള്ള സത്യവാദികളുടെ പോരാട്ടമാണ്...' അമ്മയുടെ കാമുകന്റെ ക്രൂര മർദ്ദനത്തിനിരയായി പിഞ്ചുകുഞ്ഞ് ജീവൻ വെടിഞ്ഞിട്ട് രണ്ടു വർഷം, അഡ്വക്കറ്റ് ദീപ ജോസഫ് കുറിക്കുന്നു

07 APRIL 2021 03:46 PM IST
മലയാളി വാര്‍ത്ത

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞ് ജീവൻ വെടിഞ്ഞിട്ട് രണ്ടു വർഷം. ആ ദുഷ്ടയായ അമ്മയെ ഇരുമ്പഴിക്കുള്ളിൽ കാണാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നു ഓരോ അമ്മയും അച്ഛനും ഐക്യദാർഢ്യം തന്നു. സന്ദേശങ്ങളും ഫോൺ കോളുകളും ഞങ്ങളെ തേടി എത്തി. എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയാൻ പലരുടെയും മെസ്സേജുകൾ ഇന്നും വരുന്നു. സെഷൻ കോടതിവിധിക്ക്‌ എതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അമ്മയും മകളും. ഇതുമായി ബന്ധപ്പെട്ട് കുറിപ്പെഴുതിയിരിക്കുകയാണ് അഡ്വക്കറ്റ് ദീപ ജോസഫ്.

അഡ്വക്കറ്റ് ദീപ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം;

തൊടുപുഴയിൽ അമ്മയുടെയും അവരുടെ കാമുകന്റെയും ക്രൂരമർദ്ദനത്തിന് വിധേയനായി ആര്യൻ ജീവൻ വെടിഞ്ഞിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു (06.042019). അഡ്ലി സോഷ്യൽ ജസ്റ്റിസ്‌ ഫൌണ്ടേഷൻ അവന്റെ ആത്മാവിന് നീതിക്ക് വേണ്ടി പൊരുതി. ഒടുവിൽ 2020 ഫെബ്രുവരി മാസത്തിൽ ഞങ്ങൾ ആ വിധി നേടി. JJ Act U/S 75 അനുസരിച്ചു അഞ്ജനയും കുറ്റക്കാരി ആണ്. അതുകൊണ്ട് നിയമ നടപടികളും വിചാരണയും നേരിടണം.

ആ ദുഷ്ടയായ അമ്മയെ ഇരുമ്പഴിക്കുള്ളിൽ കാണാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നു ഓരോ അമ്മയും അച്ഛനും ഐക്യദാർഢ്യം തന്നു. സന്ദേശങ്ങളും ഫോൺ കോളുകളും ഞങ്ങളെ തേടി എത്തി. എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയാൻ പലരുടെയും മെസ്സേജുകൾ ഇന്നും വരുന്നു. സെഷൻ കോടതിവിധിക്ക്‌ എതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അമ്മയും മകളും.(അഞ്ജനയും അവരുടെ അമ്മ ശോഭനയും ). കേസിൽ നിന്നു ഒഴിവാക്കണം പോലും.. ഇന്നും ആ കുഞ്ഞിന്റെ ഓർമയിൽ നീറി നീറി ജീവിക്കുന്ന അമ്മമാരേ ആ കാപലികയെ പൂട്ടാൻ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. നിങ്ങളും അങ്ങനെ അല്ലേ??

നിങ്ങൾക്ക് അറിയണോ ബിജുവിന്റെ ബോഡി റീ പോസ്റ്റ്മോർട്ടം നടത്തി. ഇന്നും അഴുകാതെ ഇരിക്കുന്ന ആ ശരീരം പല സത്യങ്ങളും വിളിച്ചുപറയുന്നു. എന്തിനായിരുന്നു ബിജുവിനെ കൊന്നത്? ആർക്കുവേണ്ടി ആയിരുന്നു? ആരാണ് കൂട്ടു പ്രതികൾ? എന്നിട്ട് എന്ത് നേടി?

കുഞ്ഞുവാവ( ആയുഷ് - പപ്പിയുടെ ഇളയ സഹോദരൻ ) സുഖമായി ബിജുവിന്റെ മാതാപിതാക്കൾക്ക് ഒപ്പം കഴിയുമ്പോഴും പലപ്പോഴും ആ കുഞ്ഞിനെ ശോഭനയും അഞ്ജനയും ചേർന്ന് മാനസികമായി തകർക്കാൻ നോക്കുന്നു. കുഞ്ഞു അവളെയോ അവളുടെ അമ്മയെയോ ഒരിക്കലും കാണാനോ അവരുമായി സംസാരിക്കാനോ പോലും ആഗ്രഹിക്കുന്നില്ല എന്നത് പച്ച സത്യമായിരിക്കെ വയസായ ബിജുവിന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ തൊടുപുഴ ചൈൽഡ് ലൈനിന്റെ പേരും പറഞ്ഞു പരാതികൾ അയക്കുന്നു. മാതാപിതാക്കളെ കൂടുതൽ കൂടുതൽ ക്രൂശിക്കാൻ നോക്കുന്നു.

അഞ്ജന... ഞാൻ എന്നും അവരോടൊപ്പം ആ മാതാപിതാക്കൾക്കൊപ്പം.. ഉണ്ട്.. ഞാൻ മാത്രമല്ല ഒരായിരം അച്ഛനമ്മമാരും.. ഇനി നിനക്കോ നിന്റെ അമ്മക്കോ അവരെ വേദനിപ്പിക്കാൻ കഴിയില്ല.. ബിജുവിന്റെ മരണം.. ആര്യന്റെ മരണം.. ഇതിനെല്ലാം ഉത്തരം പറയാൻ ഒരുങ്ങിക്കോളൂ.. നിന്നെ സംരക്ഷിക്കുന്ന പാർട്ടി ഇല്ലാതാവും. കാരണം ഇത് സത്യത്തിന് വേണ്ടിയുള്ള സത്യവാദികളുടെ പോരാട്ടമാണ്.. ആര്യന്റെ വേദന മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ഏറ്റുവാങ്ങാൻ കഴിയുന്ന ഒരമ്മയുടെ അല്ല ഒരായിരം അമ്മമാരുടെ ഉറച്ച തീരുമാനമാണിത്... വച്ച കാൽ പിന്നോട്ടില്ല..

മരണം വരെ ഞാൻ ജന്മം നല്കാത്ത കുഞ്ഞിന് വേണ്ടി പോരാടാൻ ഒരുങ്ങിയ ഒരമ്മ... തോൽക്കാൻ തീരുമാനിക്കാത്ത അമ്മ... ആര്യൻ എന്ന എന്റെ കുഞ്ഞിന് വേണ്ടി അവന്റെ ആത്മശാന്തിക്കു വേണ്ടി ജയം മുന്നിൽ കണ്ടിറങ്ങുന്നു. പ്രിയ കൂട്ടുകാരെ ആൾബലം കൊണ്ടും പ്രാർത്ഥന കൊണ്ടും നിങ്ങൾ കൂടെ ഉണ്ടാവും എന്നു വിചാരിച്ചു കൊണ്ടു. അവന്റെ രണ്ടാം ചരമ ദിനത്തിൽ കുറിക്കുന്നു... അവന്റെ ഘാതകർക്കു മാപ്പില്ല.. എരിയുന്ന അഗ്നിയായ് കനലായി...
Adv Deepa Joseph

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (12 minutes ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (21 minutes ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (27 minutes ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (49 minutes ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (1 hour ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (1 hour ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (1 hour ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (2 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (2 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (2 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (3 hours ago)

Malayali Vartha Recommends