ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആരിലേക്ക്? സിപിഎം തീർത്ത മണ്ടത്തരങ്ങളുടെ സ്മാരകങ്ങൾ തുടർഭരണം ഗൗരിയമ്മ കൊണ്ടുവരുമായിരുന്നു

മുടിക്കെട്ടഴിച്ച്, പട്ടുടുത്ത്, ഉടവാളെടുത്ത് കൊടുങ്ങല്ലൂരു പോയി കാവുതീണ്ടാമെന്ന് കവി ചുള്ളിക്കാട് ഗൗരിയമ്മയോട് പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സവർണ്ണ _ പുരുഷ കാവുകൾ ഗൗരിയമ്മയെ പോലെ തീണ്ടിയ മറ്റൊരു വനിതയില്ല - സ്ത്രീ ശാക്തീകരണവും ജാതിവിരുദ്ധ പോരാട്ടങ്ങളുമാണ് ഇന്ന് ജനാധിപത്യത്തിൽ മൂല്യവത്തായിട്ടുള്ളത് ' - ഇതിലെക്കാണ് ഗൗരിയമ്മ സി പി എമ്മിൻ്റെ ശ്രദ്ധ ക്ഷണിച്ചിട്ടുള്ളത് -
സി പി എം അവസരം കളഞ്ഞു കുളിച്ച രണ്ട് സംഭവങ്ങൾ - 1996 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടാതെ വന്നപ്പോൾ കൂട്ടുമുന്നണി മന്ത്രി സഭയുടെ നേതാവായി ജ്യോതി ബസുവരണമെന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം - സി പി എം ആ ഓഫർ ഇടംവലം നോക്കാതെ നിരസിച്ചു -
പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഒരു പോലെ എതിർത്ത ആ തീരുമാനത്തിന് പിന്നിൽ ഇ-ബാലാനന്ദനും വി.എസും ,നായനാരും പ്രകാശ് കാരാട്ടും എസ് രാമചന്ദ്രൻ പിള്ളയും യെച്ചൂരിയുമുണ്ടായിരുന്നു.
അന്നത്തെ പാർട്ടി സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ബസുപ്രധാനമന്ത്രിയാകണമെന്ന് ഏറെ വാദിച്ചിരുന്നു. സുർജിത്തിൻ്റെ രാജിയിലേക്ക് വരെ കലാശിക്കാനുള്ള സാധ്യത ബസു തന്നെയാണ് തടഞ്ഞത്.അന്ന് മുപ്പത്തിരണ്ട് അംഗങ്ങൾ ഉള്ള സി പി എമ്മിന് മറ്റുള്ളവരുടെ താൽപര്യങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്ന് പറഞ്ഞാണ് അന്ന് പാർട്ടി ബസുവിന് പ്രധാനമന്ത്രി, സ്ഥാനം നിഷേധിച്ചത്.' ഇത് ദേശീയ തലത്തിൽ സി പി എമ്മിന് ഉണ്ടായ ചരിത്രപരമായ വിഡ്ഢിത്തം.
എന്നാൽ 1996നും ഒമ്പത് കൊല്ലം മുമ്പ് സി പി എം മറ്റൊരു ചരിത്രപരമായ മണ്ടത്തരം ഈ കൊച്ചു കേരളത്തിൽ കാണിച്ചു ' - 1987-ൽ കേരളത്തിൽ ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച നടപടി.കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിക്കും എന്നു കേരളത്തിൽ പാടി അലയൊലികൾ സൃഷ്ടിച്ച് ഗൗരിയമ്മയെയും കേരള ജനതയെയും പാർട്ടി വഞ്ചിച്ചു.അതോടൊപ്പം ചരിത്രപരമായ വിഡ്ഢിത്തവും. എന്തുകൊണ്ട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയില്ല എന്ന ചോദ്യം ഇപ്പോഴും പാർട്ടിയെ പിന്തുടരുന്നുണ്ട്.
ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കിയില്ലെന്ന മണ്ടത്തരം ചരിത്രപരമാവുന്നതു പോലെ തന്നെയാണ് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്ന മണ്ടത്തരവും ചരിത്രപരം ആക്കുന്നത്.
34 കൊല്ലത്തിന് മുമ്പ് ഗൗരിയമ്മ കേരളത്തിൻ്റെ മുഖ്യ മന്ത്രിയായിരുന്നെങ്കിൽ സി പി എമ്മിനെയും കേരളത്തെയും സംബന്ധിച്ച് അതൊരു ചരിത്രമുഹൂർത്തം ആകുമായിരുന്നു. 1959-ൽ ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആകുമ്പോൾ കേരളത്തിൽ റവന്യൂ മന്ത്രി ആയിരുന്നു ഗൗരിയമ്മ '- പാർട്ടിയുടെ ദേശീയ നേതൃത്യത്തിനു പോലും ഗൗരിയമ്മയുടെ പ്രസക്തി തിരിച്ചറിയാതെ പോയി.
പനമ്പിള്ളി ഗോവിന്ദമേനോൻ്റെ മുഖത്ത് നോക്കി - നാട്ടിൽ മാരക രോഗം പരക്കുമ്പോൾ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയില്ല - അവർക്ക് അരി കൊടുക്കണം _ അതു നിങ്ങളെക്കൊണ്ടു പറ്റുമോ? ഈ ചോദ്യം ഉന്നയിച്ച ഗൗരിയമ്മ കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ 1991-ൽ രാജീവ് വധം ഉയർത്തിയ സ ഹ താപ തരംഗം പോലും അതിജീവിച്ച് ഒരു തുടർ ഭരണം അന്ന് പാർട്ടി നേടുമായിരുന്നു'_ എങ്കിൽ പിണറായിയുടെ ഇന്നത്തെ തുടർ ഭരണത്തിൻ്റെ ആദ്യ മുഖ്യമന്ത്രി എന്ന സ്ഥാനം എന്ന ഒന്ന് ഇന്ന് ചർച്ച അല്ലാതെ മാറും.
ധിക്കാരി, താൻപോരിമ ഇതായിരുന്നു ഗൗരിയമ്മയ്ക്ക് എതിരെ പാർട്ടിയിൽ ഉയർന്ന വിമർശ ശരം.അങ്ങനെയെങ്കിൽ പിണറായി വിജയന് എതിരെ ഉയരുന്ന ധാർഷ്ട്യം കാണുമ്പോൾ - ഗൗരിയമ്മയുടെ താൻ പോരിമ എവിടെ? ജ്യോതി ബസു തന്നെ വിശേഷിപ്പിച്ച ചരിത്രപരമായ മണ്ടത്തരം ദേശീയ തലത്തിലും കേരളത്തിലും മായാതെ നിൽക്കും.
https://www.facebook.com/Malayalivartha