പീഡനത്തിന് ഇരയായ യുവതിയുടെ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നടന്നതെന്ത് ?

പീഡനത്തിന് ഇരയായ യുവതിയുടെ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എന്താണ് സംഭവിച്ചതെന്ന വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയെ കണ്ട ശശീന്ദ്രന്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം തനിക്കറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ മറുപടി.
രോഷാകുലനായിരുന്നു മുഖ്യമന്ത്രി. ആദ്യം ശശീന്ദ്രനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു. വിജയരാഘവനാണ് ശശീന്ദ്രനുമായി സംസാരിച്ചത്. മന്ത്രിയുമായി സംസാരിക്കാന്‍ വിജയരാഘവനെ പാര്‍ട്ടിയാണ് ചുമതലപ്പെടുത്തിയത്.
കര്‍ശനമായ നിലപാടാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ എടുത്തത്.ഒരു കാരണവശാലും ഇത്തരം നടപടികള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സര്‍ക്കാറിന്റെ സത് പേരിന് കളങ്കം വരുന്ന ഒന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിജയ രാഘവന്‍ ശശീന്ദ്രനെ അറിയിച്ചു. ഇതിനിടെ എന്‍ സി പി അവരുടെ നിലപാട് സി പി എമ്മിനെ അറിയിച്ചു.
മുഖ്യമന്ത്രി ശശീന്ദ്രന്റെ വിശദീകരണങ്ങളൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പകരം ഇത്തരം നടപടികള്‍ മുന്നോട്ടു കൊണ്ടു പോയാല്‍ അത് പലവിധ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാത്രം പറഞ്ഞു. അതായത് ഇനി ആവര്‍ത്തിച്ചാല്‍ പുറത്തുപോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞുവെന്ന് ചുരുക്കം.ഒരക്ഷരം മറുപടി പറയാതെ ശശീന്ദ്രന്‍ തല കുനിച്ച് മുഖ്യമന്ത്രിക്ക് മുന്നില്‍ നിന്നും.
ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിയായ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രിയുടേതായി വിജയ രാഘവന്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഫോണുകളെല്ലാം ചോര്‍ത്തുന്ന ഇക്കാലത്ത് തോന്നിയ മട്ടില്‍ ഫോണില്‍ സംസാരിക്കില്ലെന്ന ഉറപ്പ് മന്ത്രി നല്‍കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്നും ഒരു കുറ്റവാളിയെ പോലെയാണ് ശശീന്ദ്രന്‍ ഇറങ്ങിപോയതെന്നാണ് കണ്ടവര്‍ പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടത് സംബന്ധിച്ച് ഒരു വിശദീകരണവും മന്ത്രി ആര്‍ക്കും നല്‍കിയിട്ടില്ല. അതായത് ഇനി ആവര്‍ത്തിച്ചാല്‍ ശശീന്ദ്രന്‍ വീട്ടിലിരിക്കും.
മന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് എന്‍സിപി മുന്നോട്ടു വയ്ക്കുന്നത്.
സ്ത്രീ പീഡന കേസ് ഒത്തുതീര്‍പ്പിന് മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ ശശീന്ദ്രന് എന്‍സി പി ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശീന്ദ്രനെ കേസില്‍ ഇടപെടുവിച്ചത് എന്‍സിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാള്‍ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്‍സിപി ട്രേഡ് യൂണിയന്‍ നേതാവ് രാജീവ് പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റാണ് യുവതിയെ പരാതി നല്‍കുന്നതിന് പ്രേരിപ്പിച്ചത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ യുവതിയുടെ പരാതി പാര്‍ട്ടി നേതൃത്വം ഗൗരവമായി എടുത്തില്ലെന്നുമാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍.
അതേ സമയം മന്ത്രി ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട സ്ത്രീ പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. വീട്ടിലെത്തിയ പൊലീസ് സംഘം യുവതി ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങിപ്പോവുകയായിരുന്നു. യുവതിയുടെ സൗകര്യം കൂടി നോക്കിയ ശേഷം അടുത്ത ദിവസം മൊഴിയെടുക്കുമെന്നാണ് വിശദീകരണം. അതേസമയം ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാനുളള തീരുമാനത്തിന്റെ പേരില്‍ യുവതി മുഖ്യമന്ത്രിയെ വിമര്‍ശിച്ചു.
ചുരുക്കത്തില്‍ പിച്ചവച്ച് തുടങ്ങിയ പിണറായി രണ്ടിനെ ശശീന്ദ്രന്‍ വലിച്ചു കീറിയെന്ന് പറഞ്ഞാല്‍ മതി.
"
https://www.facebook.com/Malayalivartha