Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

അനങ്ങാതിരിക്കാൻ ബന്ധു കാലുകൾ പിടിച്ചമർത്തി...ഭാര്യ വായ പൊത്തിപ്പിടിച്ചു; ചേച്ചിയുടെ മകൻ കഴുത്ത് ഞെരിച്ചു- രോഗബാധിതനായ 65-കാരന്റെ കൊലപാതകം ഇങ്ങനെ...

24 JULY 2021 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

തളർവാതം വന്ന് കിടപ്പിലായിരുന്ന മധ്യവയസ്കന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഭാര്യ ഉൾപ്പെടെ 3 പേരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(65)വിന്റെ മരണത്തിൽ ഭാര്യ വി.ജാനകി, ജാനകിയുടെ ചേച്ചിയുടെ മകൻ രാജേഷ്, ബന്ധു അനിൽ എന്നിവരെയാണ് റിമാന്റ് ചെയ്തത്. കുഞ്ഞമ്പുവിനെ കഴുത്ത് ‍‍ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ലഭിച്ചിരുന്നു. കുഞ്ഞമ്പുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു ബന്ധുക്കൾ ആദ്യം പറഞ്ഞിരുന്നത്. 

എന്നാൽ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടു വന്ന മൃതദേഹത്തിൽ ഡോക്ടർ നടത്തിയ പരിശോധനയ്ക്കിടെ കഴുത്തിലും താടിയിലും പരുക്കുകൾ കണ്ടതിനെ തുടർന്ന് ചന്തേര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പുലർച്ചെ 3ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

മൃതദേഹത്തിൽ പരുക്കുകൾ കണ്ടതോടെ പൊലീസിനും സംശയമുണ്ടായി. ഇതോടെ ജാനകി, രാജേഷ്, അനിൽ, രാജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗൂഡാലോചനയിലോ കൃത്യത്തിലോ പങ്കില്ലെന്നു കണ്ട് രാജുവിനെ പിന്നീടു വിട്ടയച്ചു. കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്, സംഭവ സമയം കോവിഡ് പോസിറ്റിവായിരുന്നു. കട്ടിലിൽ ഉറങ്ങുകയായിരുന്ന വയോധികനെ ഭാര്യയുടെ സഹായത്തോടെ രാജേഷാണ് കഴുത്തുഞെരിച്ചതെന്ന്‌ പൊലീസിനോട്‌ സമ്മതിച്ചു. ഇയാളുടെ കൈയിലെ സ്​റ്റീൽ വളകൊണ്ട് കുഞ്ഞമ്പുവിന് മുഖത്ത് മുറിവേറ്റിരുന്നു. ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. കട്ടിലിലും നിലത്തുമുണ്ടായിരുന്ന രക്തം കഴുകി തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായി കണ്ടെത്തി.

 

മരിച്ചയാൾ ധരിച്ച, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ, ഊരിയെറിഞ്ഞ വള എന്നിവ വീട്ടിൽനിന്നു കണ്ടെടുത്തു. ചന്തേര സ്​​റ്റേഷൻ ഓഫിസർ പി. നാരായണ‍ൻെറ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിലുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസമായി തളർവാതം വന്ന് കിടപ്പിലായതും നിരന്തരം വഴക്കുണ്ടാക്കുന്നതുംമൂലം ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭാര്യ ജാനകി മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ കോവിഡ് പരിശോധനയ്ക്കു ശേഷം പ്രതികളെ ചന്തേര പൊലീസ് ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ മടിവയലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടത്തിയ സമയം ഇവർ ധരിച്ച വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തു. മൂന്നാം പ്രതി അനിലിന്റെ രക്തക്കറ പുരണ്ട മുണ്ട് തൊട്ടടുത്ത ബന്ധുവീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് കണ്ടെടുത്തത്. അന്നൂരിൽ താമസക്കാരനായ രാജേഷും കണ്ടങ്കാളിയിൽ താമസക്കാരനായ അനിലും പിലിക്കോട് മടിവയലിലേക്കെത്താനും തിരിച്ചുപോകാനും ഉപയോഗിച്ച ഇരുചക്രവാഹനം രാജേഷിന്റെ സഹോദരീഭർത്താവിന്റെ പയ്യന്നൂർ കാരയിലെ വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ രീതി ഭാര്യ ജാനകി അടക്കം മൂവരും പൊലീസിനോടു വിവരിച്ചു. രാജേഷാണു കഴുത്ത് ഞെരിച്ചതെന്നും അനങ്ങാതിരിക്കാൻ അനിൽ കുഞ്ഞമ്പുവിന്റെ കാലുകൾ ബലമായി പിടിച്ചമർത്തിയെന്നും ഒച്ച വയ്ക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ ജാനകി വായ പൊത്തിപ്പിടിച്ചെന്നും ഇവർ പറഞ്ഞു. ഫ്രീസറിൽ സൂക്ഷിക്കുന്നതിന്‌ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എത്തിച്ചപ്പോൾ രക്തക്കറയും കഴുത്തിലെ പാടും ശ്രദ്ധയിൽപെട്ടതാണ്‌ കൊലപാതകമാണെന്ന സംശയത്തിനിടയാക്കിയത്‌.

ഭാര്യ ജാനകിയാണു കേസിൽ ഒന്നാം പ്രതി. രാജേഷ്, അനിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ വെള്ളിയാഴ്ച ചന്തേര പോലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യംചെയ്തു. ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി.ശ്രീദാസ്, സബ് ഇൻസ്പെക്ടർ ടി.വി.പ്രസന്നൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (12 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (21 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (27 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (45 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (48 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends