സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി.... സെക്രട്ടേറിയേറ്റില്‍ നാളെ മുതല്‍ പഞ്ചിങ് പുനഃരാരംഭിക്കും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി പരിഗണനയില്‍..... സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി.... സെക്രട്ടേറിയേറ്റില്‍ നാളെ മുതല്‍ പഞ്ചിങ് പുനഃരാരംഭിക്കും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി പരിഗണനയില്‍..... സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
കോവിഡിനൊപ്പം ജീവിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ സജീവമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ അടുത്ത ഘട്ടമായി മ്യൂസിയങ്ങള്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കുകയാണ്.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി ശനിയാഴ്ച വീണ്ടും പ്രവൃത്തിദിനമാക്കാനും തീരുമാനിച്ചു.
കോവിഡ് ഒന്നാംതരംഗ കാലത്തെ ലോക്ഡൗണിനു ശേഷം ശനിയാഴ്ച പ്രവൃത്തിദിനമാക്കായിരുന്നെങ്കിലും രണ്ടാംതരംഗത്തോടെ പ്രവൃത്തിദിനം വീണ്ടും അഞ്ചുദിവസമാക്കുകയായിരുന്നു. ഇതാണ് വീണ്ടും ആറുദിവസമാക്കുന്നത്. നാളെ മുതല്‍ സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് നടപ്പാക്കും.
ബയോ മെട്രിക് പഞ്ചിങ് ഒഴിവാക്കി ഐ.ഡി. കാര്‍ഡ് പഞ്ചിങ്ങാണ് നടപ്പാക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി വേണമെന്ന ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനം നാളത്തെ കോവിഡ് അവലോകന യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഹോട്ടലുകളോട് ചേര്‍ന്ന് നിലവില്‍ തുറസ്സായ സ്ഥലങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി.
"
https://www.facebook.com/Malayalivartha