Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം മന്ത്രി വീണാ ജോര്‍ജുമായി ആലോചിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് അതൃപ്തി

19 SEPTEMBER 2021 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം മന്ത്രി വീണാ ജോര്‍ജുമായി ആലോചിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് അതൃപ്തി.

താനോ തന്റെ വകുപ്പോ അറിയാതെ സ്‌കൂള്‍ തുറക്കുന്നതിലാണ് വി.ശിവന്‍കുട്ടിക്ക് അതൃപ്തിയുണ്ടായിരിക്കുന്നത്. എന്നാല്‍ ഫെയ്‌സ് ബുക്കിലൂടെ അദ്ദേഹം സ്‌കൂള്‍ തുറക്കല്‍ വിളംബരം പങ്കുവച്ചു. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുകൊണ്ടാണ് ഇത് ചെയ്തത്.

 



യാതൊരു മുന്നൊരുക്കങ്ങളില്ലാതെ സ്‌കൂള്‍ തുറക്കുന്നതിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് തൃപ്തിക്കുറവുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

അതും ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍. കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് പരിഭ്രാന്തിയും ആശങ്കയുമുണ്ട്. സ്‌കൂള്‍ തുറന്നിട്ടും രക്ഷകര്‍ത്താക്കള്‍ കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കാതിരുന്നാല്‍ എന്തു ചെയ്യുമെന്ന് വകുപ്പിന് വ്യക്തതയില്ല.

 



അടുത്ത കാലത്തൊന്നും സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പിനുണ്ടായിരുന്നത്. . സ്‌കൂള്‍ തുറന്നാല്‍ തന്നെ പത്തും പന്ത്രണ്ടും മതിയെന്നും അത് പകുതി കുട്ടികളെ ഇരുത്തി കൊണ്ട് മതിയെന്നും വകുപ്പ് തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഇത്തരത്തിലാണ് തീരുമാനിച്ചിരുന്നത്.

മന്ത്രിക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു. ആരോഗ്യ വകുപ്പ് നടത്തിയ കണ്‍സള്‍ട്ടേഷനിലും ഇതാണ് ഉയര്‍ന്നത്. എന്നാല്‍ തീരുമാനം മുഖ്യമന്ത്രി സ്വയം തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കല്‍ തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണെന്നാണ് പരാതി.



ശനിയാഴ്ച രാവിലെ ചേര്‍ന്ന അവലോകന യോഗത്തിലും സ്‌കൂള്‍ തുറക്കല്‍ ചര്‍ച്ചയായിരുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി മാത്രമാണ്. നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും വിഷയം ചര്‍ച്ചക്ക് വന്നില്ല. സ്‌കൂള്‍ തുറക്കല്‍ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.



മറ്റ് വകുപ്പുകളിലെ സ്ഥിതിയും ഇതു തന്നെയാണ്. മുഖ്യമന്ത്രിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ എതിര്‍പ്പില്ല.എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ജൂനിയറായ ഒരാളെ ഒപ്പം കൂട്ടി തീരുമാനങ്ങളെടുക്കുന്നതിലാണ് മറ്റ് മന്ത്രിമാര്‍ക്ക് എതിര്‍പ്പ്.കഴിഞ്ഞ മന്ത്രിസഭയില്‍ എ.കെ ബാലനും ഇതേ അഭിപ്രായമുണ്ടായിരുന്നു.

വീണാ ജോര്‍ജാകട്ടെ എല്ലാം മുന്നില്‍ കണ്ടാണ് നീങ്ങുന്നത്. മുഖ്യമന്ത്രിക്കാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാ തൊരു തരത്തിലും മുഖ്യമന്ത്രിയെ ബൈപ്പാസ് ചെയ്യാന്‍ അവര്‍ ശ്രമിക്കാറില്ല. അതു കൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് അവരോട് താത്പര്യവു മാണ്.


ഷൈലജ ടീച്ചറിന് സംഭവിച്ച അപകടം തനിക്ക് വരാതിരിക്കാന്‍ അവര്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്ക് വീണയോട് നീരസമുണ്ട്.

സ്‌കൂള്‍ തുറക്കലിനെ തുടര്‍ന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ആ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കില്ല.ആരോഗ്യ വകുപ്പിന്റെ തലയില്‍ ചാരി രക്ഷ നേടാനായിരിക്കും അവര്‍ ശ്രമിക്കുക.



 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (38 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (50 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends