കളിച്ചു കൊണ്ടിരിക്കെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരക്കഷണം വിഴുങ്ങി... സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ മരക്കഷണം പുറത്തെടുത്ത് കുഞ്ഞിന്റെ ജീവന് രക്ഷിച്ച് ഡോക്ടര്‍മാര്‍
കളിച്ചു കൊണ്ടിരിക്കെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരക്കഷണം വിഴുങ്ങി... സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ മരക്കഷണം പുറത്തെടുത്ത് കുഞ്ഞിന്റെ ജീവന് രക്ഷിച്ച് ഡോക്ടര്‍മാര്‍
അത്യാധുനിക കാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്കോപ്പി ചികിത്സ നടത്തിയാണ് എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന മരക്കഷണം പുറത്തെടുത്തത്.
അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കൈയില്‍ കിട്ടിയ സാധനം കുഞ്ഞ് വായിലേക്കിട്ടത്. കുട്ടിയുടെ അമ്മ വായില്‍ കൈയിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അടിയന്തര ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ വലത്തെ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
എട്ടു മാസം മാത്രം പ്രായമുള്ള കുട്ടിയായതിനാല്‍ ശസ്ത്രക്രിയ നടത്തുന്നത് സങ്കീര്‍ണമായിരുന്നു. ശ്വാസോച്ഛ്വാസം പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തര ചികിത്സ ആവശ്യമായിരുന്നതിനാല്‍ അനസ്തേഷ്യ നല്‍കിയശേഷമാണ് ചികിത്സ നടത്തിയത്.
"
https://www.facebook.com/Malayalivartha