വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മമ്പാട് സ്വദേശി നിഷാദ് അലിയെ രണ്ടാം ഘട്ട തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി
വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മമ്പാട് സ്വദേശി നിഷാദ് അലിയെ രണ്ടാം ഘട്ട തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ ഇയാള്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്.
ഉപയോഗിച്ച ഗ്ലൗസ് വാങ്ങിയ കട, മറ്റു ബന്ധുവീടുകള്‍, യാത്ര വാഹനം നിര്‍ത്തിയിട്ട സ്ഥലം, യാത്ര ചെയ്ത വഴികള്‍, കൊല ചെയ്ത രീതികള്‍ എല്ലാം പ്രതി പൊലീസിനോട് വിശദീകരിച്ചു.
രാമപുരം ബ്ലോക്ക് പടിയിലെ വയോധികയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഒരുമണിക്കൂറിലേറെ തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം പ്രതിയുടെ നാടായ മമ്പാട് ടൗണിലെ ദോഹ സ്ക്വയര്‍, ബാങ്ക്, വ്യാപാര സ്ഥാപനം, ഇയാള്‍ ബൈക്കിന്റെ ടയര്‍ പഞ്ചറായപ്പോള്‍ ശരിയാക്കിയ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന്, ബന്ധുക്കള്‍, സമീപത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പൊലിസ് മൊഴിയെടുത്തിരുന്നു.
മങ്കട എസ്.ഐ അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഫോറന്‍സിക് വിഭാഗവും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha