പൂജപ്പുര ജയില്‍ ചാടിയ ജീവപര്യന്ത തടവു ശിക്ഷാ പ്രതി കോടതിയില്‍ കീഴടങ്ങി... പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

തലസ്ഥാനത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിപ്പോയ ജീവപര്യന്ത തടവു ശിക്ഷാ പ്രതി ജാഹിര്‍ ഹുസൈന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങി.
പ്രതിയെ മജിസ്‌ട്രേട്ട് വിവീജ രവീന്ദ്രന്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ഭാര്യക്കും മകനുമൊപ്പം ശനിയാഴ്ച 12 മണിയോടെ കോടതിയില്‍ കീഴടങ്ങിയത്.
ഹുസൈന്‍ 2017 ല്‍ ചാല സ്വര്‍ണ്ണക്കടയുടമയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരവേയാണ് സെപ്റ്റംബര്‍ 7 ന് ജയില്‍ ചാടിയത്.
കഠിന തടവു ശിക്ഷാ പ്രതിയായതിനാല്‍ ഇയാള്‍ക്ക് ജയില്‍ ചുറ്റുമതിലിന് ചേര്‍ന്നുള്ള അലക്കു യന്ത്രത്തിലായിരുന്നു ജോലിക്ക് നിയോഗിച്ചിരുന്നത്. പതിവു പോലെ രാവിലെ സെല്‍ തുറന്ന് 7.30 മണിയോടെ ഇയാളെ ഇവിടെ ജോലിക്കെത്തിച്ചു.
എന്നാല്‍ വൈകിട്ട് 5 മണിക്ക് തടവുകാരുടെ എണ്ണമെടുത്ത് സെല്‍ പൂട്ടുന്ന സമയത്താണ് രക്ഷാപ്രതി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണ വീഴ്ചക്ക് അസി. പ്രിസണറെ സസ്‌പെന്റ് ചെയ്തിരുന്നു.
റോഡിലെ സി സി റ്റി വി പരിശോധനയില്‍ ഹുസൈന്‍ ജയില്‍ചാടിയ ശേഷം രാജീവ് ഗാന്ധി ബയോടെക് സ്ഥാപത്തിന്റെ ഭാഗത്ത് എത്തി ഓട്ടോയില്‍ അക്ഷപ്പെട്ട് ബസില്‍ തമിഴ്‌നാട് റൂട്ട് പോയതായി കണ്ടെത്തിയിരുന്നു.പ്രത്യേക സംഘം അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്നപ്പോഴാണ് 10 ദിവസത്തിന് ശേഷം പ്രതി നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha


























