മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ച് പാഞ്ഞ് അഞ്ച് വാഹനങ്ങളെ ഇടിച്ചു വീഴ്ത്തി... ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ച് പാഞ്ഞ് അഞ്ച് വാഹനങ്ങളെ ഇടിച്ചു വീഴ്ത്തി.... ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി.
ഇന്നലെ രാവിലെ കണ്ണൂര്‍ റോഡില്‍ എലത്തൂര്‍മുതല്‍ ബിലാത്തികുളംവരെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി മലാപ്പറമ്പില്‍ നിന്നാണ് കുന്ദമംഗലം സ്വദേശിയുടെ ടിപ്പര്‍ലോറി മോഷ്ടാക്കള്‍ കൊണ്ടുപോയത്.
ശനിയാഴ്ച രാവിലെ എലത്തൂരില്‍ വെച്ച് സംശയം തോന്നി പോലീസ് കൈകാണിച്ചെങ്കിലും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ മോഷ്ടിച്ച ലോറിയാണെന്ന് കരുതി എലത്തൂര്‍ പോലീസ് പിന്തുടര്‍ന്നു.
"
https://www.facebook.com/Malayalivartha


























