കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ചുകൊന്ന കേസില്‍ പ്രതി തോക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചത് വനത്തിനുള്ളിലാണെന്ന് കണ്ടെത്തൽ... കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ചുകൊന്ന കേസ്. ഇപ്പോഴിതാ പുറത്ത് വരുന്നത് പ്രതി രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചത് വനത്തിനുള്ളിലാണെന്ന കണ്ടെത്തലാണ്.
തോക്ക് കൈമാറിയ ബിഹാര്‍ സ്വദേശി സോനുകുമാറിന്റെ വീടിനുസമീപത്തെ വനത്തിലായിരുന്നു പരിശീലനമെന്നായിരുന്നു അന്വേഷകസംഘം കണ്ടെത്തിയത്. രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയത് ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനീഷ്കുമാര്‍ വര്‍മയും സോനുവും ചേര്‍ന്നാണ്.
രഖിലിന്റെ ഉറ്റസുഹൃത്തും തോക്ക് വാങ്ങുന്നതിന് കൂടെ പോയ കണ്ണൂര്‍ സ്വദേശി ആദിത്യനുമൊത്ത് അന്വേഷകസംഘം ബിഹാറില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. മാനസയെ വെടിവച്ചുകൊന്ന് സ്വയം വെടിവച്ച് മരിച്ച രഖിലും ആദിത്യനും മനീഷും ചേര്‍ന്ന് മുന്‍ഗേറിലെ രാജ് പാലസ് ഹോട്ടലില്‍ മൂന്നുദിവസം താമസിച്ചു. ഓരോ ദിവസവും മുറി ഒഴിഞ്ഞ് വേറെ മുറിയെടുത്തു.
ഹോട്ടല്‍ ജീവനക്കാര്‍ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സ്ഥലം, പണം എടുത്ത എടിഎം, പട്നയിലും വാരാണസിയിലും ഇവര്‍ താമസിച്ച ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് അന്വേഷകസംഘം അഞ്ചുദിവസം തെളിവെടുപ്പ് നടത്തിയത്.
ഇന്റീരിയര്‍ ഡെക്കറേഷന് സാധനങ്ങള്‍ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ പോയതെന്നും ബിഹാറില്‍ ചെന്നപ്പോഴാണ് തോക്ക് വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമാണ് ആദിത്യന്‍ പൊലീസിനോട് പറഞ്ഞത്. വാരാണസിയില്‍ ക്ഷേത്രദര്‍ശനത്തിനെന്നു പറഞ്ഞ് ആദിത്യന്‍ ഇറങ്ങുകയും രഖില്‍ തനിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























