ആലപ്പുഴ കല്ലുപാലത്തിന് സമീപം വീടിനുള്ളില്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിക്കൂടം! അസ്ഥിക്കൂടത്തിന്റെ തലയോട്ടിയിലും എല്ലിലുമെല്ലാം നമ്പര്‍ രേഖപ്പെടുത്തിയ നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു...

ആലപ്പുഴ കല്ലുപാലത്തിന് സമീപം വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് വീട്ടിനുള്ളില്‍ അസ്ഥിക്കൂടം കണ്ടെത്തിയത്. കാലപ്പഴക്കത്താല്‍ കല്ലുപാലത്തിന് സമീപമുള്ള ഈ വീട് പൊളിക്കുകയായിരുന്നു.
ഇതിനിടെയിലാണ് പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കൂടം കണ്ടെത്തിയത്. അസ്ഥിക്കൂടത്തിന്റെ ഒരോ ഭാഗത്തും പ്രത്യേകിച്ച് തലയോട്ടിയിലും എല്ലിലുമെല്ലാം നമ്പര്‍ രേഖപ്പെടുത്തിയ നിലയിലാണ്. ഈ വീട്ടില്‍ നേരത്തെ ഡോക്ടര്‍ താമസിച്ചിരുന്നു. അതിനാല്‍ പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജെ.സി.ബിയുടെ ഡ്രൈവറാണ് അസ്ഥിക്കൂടം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയടക്കം സംഭവസ്ഥലത്തേക്ക് എത്തി. ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി.
https://www.facebook.com/Malayalivartha


























