കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പുലിയും കടുവയും നേര്‍ക്കു നേര്‍ പോരാടുന്ന നിലയില്‍....ശശി തരൂര്‍ എംപിയാണോ വലുത് അതോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണോ വലുതെന്ന ചോദ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസില്‍ അടുത്ത പോര് ഉടലെടുത്തിരിക്കുന്നു

കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ പുലിയും കടുവയും നേര്‍ക്കു നേര്‍ പോരാടുന്ന നിലയെത്തിയിരിക്കുന്നു. ശശി തരൂര്‍ എംപിയാണോ വലുത് അതോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണോ വലുതെന്ന ചോദ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസില്‍ അടുത്ത പോര് ഉടലെടുത്തിരിക്കുന്നു.
കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയില്‍ ശശി തരൂര്‍ പ്രതികരണം തുടരുകയും പിണറായി വിജയനെ പൊതുവേദികളില്‍ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയിലും കേരളത്തിലും ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ ഉയര്‍ത്താറുണ്ട്. അതേ സമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായി ബിജെപിക്കെതിരെ ശശി തരൂര്‍ ആഞ്ഞടിക്കുന്നില്ലെന്ന വിമര്‍ശനംപാര്‍ട്ടിയില്‍ ശക്തവുമാണ്.
ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു എം.പി മാത്രമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ തരൂരിന്പുറത്തു പോകേണ്ടി വരുമെന്നുമെന്നുമാണ് കെ സുധാകരന്‍ തുറന്നടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് പാര്‍ട്ടിക്കുണ്ടെന്നും ശശി തരൂരിന് ഒറ്റയാനായി നീങ്ങാനാവില്ലെന്നും സുധാകരന്‍ തുറന്നടിച്ചിരിക്കുന്നു.
കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് ശക്തമായ താക്കീതുതന്നെയാണ് കെ.പി.സി.സി.അധ്യക്ഷനായ കെ സുധാകരന്‍ നല്‍കിയിരിക്കുന്നത്. ആളെത്ര കേമനും വലിയവനുയാലും പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ഉണ്ടാവില്ലെന്ന് കെ. സുധാകരന്‍ തുറന്നടിച്ചത് വലിയ വിവാദത്തിന് ഇടയാക്കുകയാണ്.
കെ റെയില്‍ വിഷയത്തിലെ പ്രതികരണത്തില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിധേയപ്പെട്ടില്ലങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും തരൂര്‍ ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേര്‍ വഴിയിലേക്ക് എത്തിയിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.ശശി തരൂരിന്റെ വിശാല ബോധത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനം തരൂരിന് ബാധകമാണെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ പാര്‍ട്ടി പറയുന്നിടത്ത് എം പി നില്‍ക്കണം എന്നു മാധ്യമങ്ങള്‍ തരൂരിനെ ഉപദേശിക്കണമെന്നും പറയേണ്ടതൊക്കെ തരൂരിനോട് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നു.
കെ റെയില്‍ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയ്ക്കെതിരെ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കെപിസിസിയും തരൂരും തമ്മില്‍ പോരാട്ടം കുറിച്ചിരിക്കുന്നത്. പുതിയ റെയില്‍പാതയ്ക്കു വേണ്ടി ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണെങ്കിലും പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിശ്ചയദാര്‍ഢ്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 200 കിലോമീറ്റര്‍ വേഗത്തില്‍ ഹൈസ്പീഡ് ട്രെയിന്‍ യാത്ര സാധ്യമാകുന്നതോടെ കേരളത്തിന്റെ മുഖച്ചായ മാറുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ 60,000 കോടിയോളം ചെലവില്‍ വിദേശവായ്പയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പമായിരുന്നു തരൂരിന്റെ നിലപാട്. കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ ഒപ്പുവെച്ച കത്തില്‍ തരൂര്‍ ഒപ്പിടാതിരുന്നതോടെയായിരുന്നു വിവാദം ഉടലെടുത്തത്. അതേസമയം, കത്തില്‍ പേരില്ലെന്നു കരുതി താന്‍ കെ റെയിലിനെ അനുകൂലിക്കുന്നുഎന്ന് അര്‍ത്ഥമില്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം.
കെ റെയില്‍ പദ്ധതിയെപ്പറ്റ വിിശദമായി പഠിക്കാതെ ഈ വിഷയത്തില്‍ നിലപാട് എടുക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ഒരു പഠനം നടക്കാത്തതിനാലാണ് താന്‍ കത്തില്‍ ഒപ്പു വെക്കാത്തത് എന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്.
"https://www.facebook.com/Malayalivartha



























