Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിയതിന്റെ പ്രതികാരം... തലസ്ഥാനത്തെ യൂബര്‍ ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ കേസ്, കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ് , വിചാരണ തിരും വരെ പ്രതികള്‍ ഇനി പുറം ലോകം കാണില്ല ,കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ ജില്ലാ കോടതി ഉത്തരവ്

27 DECEMBER 2021 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിക്കൊടുത്ത പകയില്‍ തലസ്ഥാനത്തെ ചാക്ക യൂബര്‍ ടാക്‌സി ഡ്രൈവര്‍ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

പ്രതികളെ ജനുവരി 27 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജൂണ്‍ 29 മുതല്‍ റിമാന്റില്‍ കഴിയുന്ന കഞ്ചാവ് കടത്തു കേസ് പ്രതികളായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനല്‍ മുഹമ്മദ് ഖനി (29) , സജാദ് (26) എന്നിവരാണ് സമ്പത്ത് കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍.




കേസില്‍ വിചാരണ തീരും വരെ പ്രതികള്‍ ഇനി പുറം ലോകം കാണില്ല. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ കോടതി ഉത്തരവുണ്ട്.


വിചാരണ തടവുകാരായ പ്രതികള്‍ക്ക് ജാമ്യവും കോടതി നിഷേധിച്ചു. പ്രതികളുടെ അറസ്റ്റ് തീയതി മുതല്‍ 85 ദിവസം തികയുന്ന സെപ്റ്റംബര്‍ 24 ന് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാണ് പ്രതികളോട് കസ്റ്റോഡിയല്‍ വിചാരണക്ക് തയ്യാറെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.




പ്രതികള്‍ക്കെതിരെ കോടതി 1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനായുള്ള ഭവന കൈയ്യേറ്റം) , 302 (കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പരസ്പരം ഉല്‍സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) , 1989 ല്‍ നിലവില്‍ വന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (5) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയാണ് കോടതി സെഷന്‍സ് കേസെടുത്തത്.

സി. ഡി. ഫയലും പോലീസ് റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ ഗൗരവമേറിയ കൃത്യത്തില്‍ പ്രതികളുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ക്രൂരവും മൃഗീയവുമായ രീതിയിലാണ് കൃത്യം ചെയ്തതായി കാണുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.


2021 ജൂണ്‍ 28 നാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ യൂബര്‍ ടാക്‌സി ഡ്രൈവര്‍ പേട്ട സ്വദേശി സമ്പത്തിനെ ചാക്കയിലെ വാടക വീട്ടിനുള്ളില്‍ മുഖം തിരിച്ചറിയാനാവാത്ത വിധം ശരീരത്തില്‍ 60 ഓളം മുറിവുകളോടെ രക്തം വാര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂര കൊലപാതകത്തിനിടെ ഒന്നാം പ്രതിയായ സനല്‍ മുഹമ്മദിന് കൈക്ക് പരിക്കേറ്റിരുന്നു. സനല്‍ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തി. ബൈക്കില്‍നിന്ന് വീണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. സനലിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സജാദ് പിടിയിലായത്.


സമ്പത്ത് ഒറ്റിക്കൊടുത്തതിനാലാണ് ആറ്റിങ്ങല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കടത്ത് കേസില്‍ സജാദും സനല്‍ മുഹമ്മദും പിടിയിലായതെന്ന വിരോധത്താലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സനല്‍ മുഹമ്മദ് നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടെക്‌നോ സിറ്റി കേന്ദ്രീകരിച്ചുള്ള കഴക്കൂട്ടം - ആറ്റിങ്ങല്‍ ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികള്‍.




സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേല്‍ പാലത്തിന് സമീപമുള്ള പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സനല്‍ മുഹമ്മദ് ഉപയോഗിച്ച കത്തിയാണെന്ന കുറ്റസമ്മത മൊഴി പ്രകാരമാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന ചാക്ക വാടക വീട്ടില്‍ നിന്ന് മറ്റൊരു കത്തിയും കണ്ടെടുത്തു.



സജാദാണ് കഞ്ചാവു കടത്തു വിവരം പോലീസിന് കൈമാറിയതെന്നാണ് സനല്‍ മുഹമ്മദ് ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ കൈവശം കഞ്ചാവുള്ളത് അറിയാമായിരുന്ന ഏക വ്യക്തിയായ സമ്പത്താണ് പോലീസിന് വിവരം നല്‍കിയതെന്നാണ് സജാദ് സംശയിച്ചിരുന്നത്. ഇതേക്കുറിച്ച് ചോദിക്കാനാണ് രണ്ടു പേരും സമ്പത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ താനാണ് പോലീസിന് വിവരം നല്‍കിയതെന്ന് സമ്പത്ത് സമ്മതിക്കുകയായിരുന്നെന്നാണ് ഇവര്‍ പോലീസിന് നല്‍കിയതായി പറയുന്ന കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.


തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സമ്പത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്‍വശം അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നു. മുഖം തിരിച്ചറിയാനാവാത്ത വിധം കുത്തിക്കീറി വികൃതമാക്കി. തുടര്‍ച്ചയായ ആക്രമത്തത്തിനിടെയാണ് സനല്‍ മുഹമ്മദിന്റെ കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (15 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (24 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (44 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (44 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (58 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

Malayali Vartha Recommends