കണ്ണൂരിൽ മകളുടെ ഫോണിൽ നിന്നും കൂട്ടുകാരികളുടെ നമ്പറുകൾ കൈക്കലാക്കിയശേഷം 52കാരന്റെ തനി നിറം പുറത്തെടുത്തു... എൽ ഐ സി ഏജന്റായ പ്രതിയുടെ ഫോൺ പൊക്കിയപ്പോൾ മകളുടെ കൂട്ടുകാരികൾക്ക് പുറമേ മറ്റ് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അയച്ച അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കണ്ട് അന്വേഷണസംഘം പോലും നടുങ്ങി... ഹരീഷിനെ അറസ്റ്റ് ചെയ്തതോടെ പുറത്തവരുന്നത്...

കണ്ണൂരിൽ നിന്നും വളരെ വ്യത്യസ്തമായ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മകളുടെ ഫോൺ കൈക്കലാക്കിയ ശേഷം പിതാവ് ചെയ്ത ക്രൂരതയിൽ പകച്ചിരിക്കുകയാണ് നാട്ടുകാരും ഉറ്റവരും. കണ്ണൂർ കടലായി സ്വദേശി 52കാരനായ ഹരീഷിനെയാണ് പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൽ ഐ സി ഏജന്റാണ് പ്രതി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ മകളുടെ കൂട്ടുകാരികൾക്ക് പുറമേ മറ്റ് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും അശ്ളീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മകളുടെ ഫോണിൽ നിന്നു രഹസ്യമായി ഇയാൾ കൂട്ടുകാരികളുടെ നമ്പറുകൾ സ്വന്തമാക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























