കേരളത്തില്‍ വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരള്‍ച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍; കാലാവസ്ഥാ മാറ്റം പരിഗണിച്ചു വേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താൻ; ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണം ; വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി ഇപ്പോള്‍ തന്നെ മുന്നൊരുക്കം നടത്തണം; ശക്തമായ മുന്നറിയിപ്പുകൾ! ചങ്കിടിച്ച് മലയാളികൾ

അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങൾ, വരൾച്ച, ഭൂകമ്പം, സുനാമി,പ്രളയം, മണ്ണിടിച്ചിൽ, നിർത്താതെയുള്ള മഴപെയ്യൽ, ഇതെല്ലാം മനുഷ്യനെ അസ്വസ്ഥപ്പെടുത്തുന്നതും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതുമായ കാലാവസ്ഥ മാറ്റങ്ങളാണ് . ഇനിയൊരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുന്നുണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കും എന്നത് പരക്കെ പ്രചരിക്കപ്പെടുന്ന ഒരു മൊഴിയാണ്.
വരൾച്ചയും ജലക്ഷാമവും ഉണ്ടായാൽ അതു മാനവരാശിയെ സംബന്ധിച്ച് വളരെ വലിയ പ്രശ്നങ്ങൾ തന്നെ ആയിരിക്കും .ഇപ്പോൾ ഇതാ ലോകത്തെ കിടുകിടെ വിറപ്പിച്ച് ഒരു റിപ്പോർട്ട് പുറത്തു വരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നു. ജലസംഭരണി വറ്റുന്നത് അമേരിക്കയിലല്ലേ അതിനു നമ്മൾ മലയാളികൾക്ക് എന്താ എന്ന് ചിന്തിക്കുകയാണോ?
എന്നാൽ അറിഞ്ഞു കൊള്ളുക. ഇത് ഒരു സൂചനയാണ്. ലോകം മുഴുവൻ നേരിടാൻ പോകുന്ന വമ്പൻ വിപത്തിന്റെ സൂചന. അമേരിക്കയിലെ തടാകം വറ്റുന്നതിനോടനുബന്ധിച്ച് ഉണ്ടായ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അതിനു മുന്നേ കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് ഒരു ശാസ്ത്രജ്ഞൻ നടത്തിയ വെളിപ്പെടുത്തൽ കൂടെ മനസ്സിലാക്കുന്നത് നന്നായിരിക്കും.
കേരളത്തില്‍ വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരള്‍ച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍. തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഇതിനിടെയാണ് ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്റെ ഇത്തരം വെളിപ്പെടുത്തല്‍. കേരളത്തില്‍ അറബിക്കടലിന്റെ അന്തരീക്ഷം ഞെട്ടിക്കുന്ന തരത്തില്‍ മാറിയെന്നും പറയുന്നുണ്ട്.
2 മാസങ്ങള്‍ക്ക് മുന്നേ കാലാവസ്ഥാ വ്യതിയാനം കേരളത്തെ സാരമായി ബാധിച്ചിരുന്നു. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചു വേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താനെന്നും ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോള്‍ തന്നെ മുന്നൊരുക്കം നടത്തണം. കഴിഞ്ഞ നാല് ദശകങ്ങളില്‍ അറമ്പിക്കടലില്‍ ഉണ്ടായ ചുഴലിക്കാറിന്റെ എണ്ണം കൂടി. സമുദ്രത്തിന്റെ താപനില മാറുന്നതിന് ഒപ്പം കാലാവസ്ഥയും മാറുകയാണ്.
ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാന്‍ ഉളള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇനി അമേരിക്കയിലെ ആ തടാകം വറ്റിയപ്പോൾ എന്തൊക്കെ പ്രത്യാഘാതങ്ങൾ സംഭവിച്ചു എന്ന് കൂടി നോക്കാം. ലാസ് വേഗാസിന്റെ കിഴക്കായി നെവാഡ-അരിസോണ അതിര്‍ത്തിയിലാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ ഇതുവരെ റെക്കോഡ് ചെയ്തതില്‍ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് സംഭരണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ജലസംഭരണിയിലെ ജലനിരപ്പ് കുറയുന്നത് വന്‍തോതില്‍ കുടിവെള്ള പ്രതിസന്ധിയിലേക്കും നയിക്കുന്നുണ്ട് .ഇനി വരുന്ന വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമായി തീരുമെന്നാണ് വിദ്ഗധർ പറയുന്നത് . ജലസംഭരണിയില്‍ നിന്ന് ഉപയോഗിക്കാവുന്നതിനെക്കാള്‍ ഏറെ അളവില്‍ വെള്ളം ഉപയോഗിക്കുന്നത് ജലസ്രോതസ്സ് വറ്റി തീരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടികാണിക്കുന്നുണ്ട്.
യു.എസ് ബ്യൂറോ ഓഫ് റിക്ലമേഷന്‍ കണക്കുകളുടെ അടിസ്ഥാനത്തിൽ 1930 ന് ശേഷം സംഭരണിയില്‍ ജലനിരപ്പ് ഇത്രയേറെ താഴുന്നത് ഇതാദ്യമായിട്ടാണ്. ഏകദേശം രണ്ടരക്കോടിയോളം ജനങ്ങൾ മീഡ് തടാകത്തെ ആശ്രയിച്ച് കഴിയുന്നുണ്ട് . കാലാവസ്ഥാ വ്യതിയാനം കാരണം ചൂടും വരള്‍ച്ചയും കൂടുന്നു.ജലസംഭരണിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ് . കര്‍ഷകരെയാണ് ജലക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് .
കാര്‍ഷിക വിളകളെ ആശ്രയിച്ചു കഴിയുന്ന വലിയൊരു ജനത വരള്‍ച്ചയുടെ വക്കിലാണ് . ജലസംഭരണിയിൽ 1983 ലാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന് ജലനിരപ്പ് . അന്ന് സമുദ്രനിരപ്പിന് മുകളില്‍ 1,225 അടിയാണ് ജലസംഭരണി രേഖപ്പെടുത്തിയത്. ഇനിയൊരിക്കലും ജലസംഭരണി നിറയില്ലെന്ന നിഗമനത്തിലാണ് വിദഗ്ധർ. നിലവില്‍ സംഭരണിയുടെ ശേഷിയുടെ 36 ശതമാനമേ ജലമുള്ളൂ. 2022 ഓടെ നിലവിലുള്ള ജലനിരപ്പില്‍ 20 അടി കൂടി കുറയുമെന്നും കരുതുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന അമിതമായ ചൂട് ജലം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയുണ്ടായി.
മീഡ് തടാകം വറ്റിക്കൊണ്ടിരിക്കുന്നത് വൈദ്യുതി ഉത്പാദനത്തെയും ബാധിച്ചു. ഏകദേശം 2,000 മെഗാവാട്ട് ജലവൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുളള ഹൂവര്‍ ഡാം നിലവില്‍ 1500 മെഗാവാട്ട് വൈദ്യുതി മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ .ഇതിന്റെ ഉപഭോക്താക്കള്‍ നെവാഡ, അരിസോണ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ഏകദേശം 80 ലക്ഷത്തോളം അമേരിക്കന്‍ പൗരന്മാരാണ് .
തടാകത്തില്‍ ജലനിരപ്പ് 175 അടി കൂടി താഴുകയാണെങ്കില്‍ വെള്ളം ഹൂവര്‍ ഡാമിലേക്ക് എത്തില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. ഇത് കാലിഫോര്‍ണിയ, അരിസോണ, നെവാഡ തുടങ്ങിയിടങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കും. ഇത്തരത്തിൽ നിരവധി പ്രതിസന്ധികളാണ് വരൾച്ചയിലൂടെ ലോകം നേരിടുന്നത്.
https://www.facebook.com/Malayalivartha



























