Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മെഡിക്കല്‍ കോളേജ് പ്രിയദര്‍ശിനി നഗര്‍ മോഷണക്കേസ്... കൊട്ടാരം ബാബുവിന്റെ വിരലടയാള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

28 DECEMBER 2021 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

സിറ്റി മെഡിക്കല്‍ കോളേജ് പ്രിയദര്‍ശിനി നഗറില്‍ നടന്ന മോഷണക്കേസില്‍ 100 ഓളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിന്റെ വിരലടയാള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. കൃത്യവീട്ടില്‍ നിന്ന് ശേഖരിച്ച പ്രതി തര്‍ക്കിക്കുന്ന വിരലടയാളങ്ങളും അറസ്റ്റ് ചെയ്ത് പോലീസ് എടുത്ത പ്രതിയുടെ വിരലടയാളങ്ങളും കംപാരിസണ്‍ നടത്തിയുള്ള ഫിംഗര്‍ പ്രിന്റ് അനാലിസിസ് റിപ്പോര്‍ട്ട് ഫെബ്രുവരി 15 നകം ഹാജരാക്കാന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടറോടാണ് എ സി ജെ എം വിവിജാ രവീന്ദ്രന്‍ ഉത്തരവിട്ടത്.

 


2021 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ പ്രതിയായി കഴിയവേ കോവിഡ് - ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നല്‍കിയ പരോള്‍ ഇളവില്‍ പുറത്തിറങ്ങിയാണ് പ്രതി വീണ്ടും മോഷണം നടത്തിയത്.

തലസ്ഥാന ജില്ലയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രിയദര്‍ശിനി നഗറിലെ വീട്ടില്‍ ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് വിചാരണ പുരോഗമിക്കുന്നത്. കേസില്‍ ഇതിനോടകം 6 സാക്ഷികളെ വിസ്തരിച്ചു. കോടതിയില്‍ ഹാജരാകാത്ത ഏഴാം സാക്ഷിയെ ഫെബ്രുവരി 15 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

 


പോത്തന്‍കോട് കോലിയക്കോട് ശാന്തിഗിരി നെല്ലിക്കോട് വീട്ടില്‍ ബാബു എന്ന കൊട്ടാരം ബാബു (55) വിനെയാണ് വിചാരണ ചെയ്യുന്നത്. പോത്തന്‍കോട് മണിമല കൊട്ടാരത്തിലെ വാതിലുകളും ഫര്‍ണിച്ചറുകളും മോഷ്ടിച്ചു മറിച്ചു വിറ്റ കേസില്‍ പ്രതിയായതോടെയാണ് കൊട്ടാരം ബാബു എന്ന വിളിപ്പേര് വീണത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 454 (പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവനഭേദനം) , 461 (വസ്തു അടങ്ങിയ അലമാര നേരുകേടായി കുത്തിതത്തുറക്കല്‍) , 380 (വാസ ഗൃഹത്തില്‍ വച്ചുള്ള മോഷണം) എന്നീ ശിക്ഷാര്‍ഹമായ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്.

 


2020 ആഗസ്റ്റ് 8 ന് കല്ലമ്പലം പോലിസ് കൊട്ടാരം ബാബുവിനെയും കൂട്ടുപ്രതിയായ കൊല്ലം പുത്തന്‍കുളം നന്ദു ഭവനില്‍ ബാബു എന്ന തീവെട്ടി ബാബുവിനെയും പിടി കൂടിയിരുന്നു. നിരവധി കേസില്‍ ഇരുവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണമുതല്‍ വിറ്റു കിട്ടുന്ന പണം ആഢംബര ജീവിതം നയിക്കാനാണ് പ്രതികള്‍ വിനിയോഗിക്കുന്നത്. തീവെട്ടി ബാബുവിന് കൊട്ടാരം ബാബുവുമായി ജയിലില്‍ വച്ചുചുള്ള പരിചയമാണ്. 2020 വരെ 26 മോഷണ കേസുകള്‍ തീ വെട്ടി ബാബുവിന്റെ പേരിലുണ്ട്.

ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികള്‍ പ്രദക്ഷിണ എണ്ണ വിളക്കുകള്‍ക്ക് എണ്ണയൊഴിക്കുന്ന തീവെട്ടിക്കമ്പി കൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനാലാണ് തീവെട്ടി ബാബുവെന്ന പേര് വീണത്. 2020 ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും കല്ലമ്പലം - ആറ്റിങ്ങല്‍ ദേശീയ പാതയില്‍ കടുവയില്‍ പള്ളിക്ക് സമീപമുള്ള വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെട്ടു. തുടര്‍ന്ന് കല്ലമ്പലം പോലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലായത്.

 


2021 ല്‍ പരോളിലിറങ്ങിയ കൊട്ടാരം ബാബു ജൂണ്‍ 21 ന് കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായി. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാര്‍ത്തികപ്പള്ളിക്കാരനായ മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

35 വര്‍ഷങ്ങളായി മോഷണക്കുറ്റകൃത്യങ്ങളില്‍ വ്യാപൃതനാണ് ബാബു. കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിയദര്‍ശിനി നഗറിലെ മോഷണം പ്രതി 'ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് കുറ്റസമ്മത മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ കേസ് ഡയറി സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് ഗാന്ധിനഗര്‍ പോലീസ് കൈമാറുകയായിരുന്നു. 2021 ജൂലൈ 29 നാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (19 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (31 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends