Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു


ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...

കുതിച്ചുയരുമ്പോള്‍ ആശ്വാസം... അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഇന്ത്യയില്‍ മൂര്‍ധന്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം; അതേസമയം കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായും റിപ്പോര്‍ട്ട്; ആര്‍ വാല്യുവിലെ കുറവ് മുന്‍നിര്‍ത്തിയാണ് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്

24 JANUARY 2022 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും വര്‍ദ്ധിക്കും.... മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി

ഒളിവിലിരുന്ന് വീണ്ടും അപമാനിക്കുന്നു... പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും; പോലീസ് നാലുപാടും അന്വേഷിക്കവേ പ്രമുഖ പത്രത്തിന് ഒളിവിലിരുന്ന് ഇന്റര്‍വ്യു നല്‍കി രാഹുല്‍

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീം ഉടമയായ കാവ്യാ മാരന് സന്തോഷം

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുമ്പോള്‍ ആശങ്കയായും ആശ്വാസമായും പഠന റിപ്പോര്‍ട്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഇന്ത്യയില്‍ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആര്‍. വാല്യുവിന്റെ (പകര്‍ച്ചവ്യാപനശേഷി) അടിസ്ഥാനത്തില്‍ ഐ.ഐ.ടി.യിലെ ഗണിതവകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ആര്‍. വാല്യുവില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയന്ത് ഝാ പറഞ്ഞു.



രോഗിയുമായി സമ്പര്‍ക്കത്തിലെത്തുന്നവര്‍ ലക്ഷണമില്ലെങ്കില്‍ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാര്‍ഗരേഖയാണ് ആര്‍. വാല്യു കുറയാന്‍ കാരണം. എന്നാല്‍ ലക്ഷണമില്ലാത്ത രോഗികള്‍ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ സ്വതന്ത്രസഞ്ചാരം നടത്തുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഇനിയുണ്ടാകും.

ഓരോ രോഗബാധിതരില്‍നിന്നും എത്രപേര്‍ക്ക് അണുബാധ പകരുമെന്ന കണക്കാണ് ആര്‍. വാല്യു. ജനുവരി 14നും 21നും ഇടയില്‍ ആര്‍.മൂല്യം 1.57 രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ആറുവരെ ഇത് 4 ആയിരുന്നു. ഡിസംബര്‍ 25 മുതല്‍ 31 വരെ 2.9 ആയിരുന്നു ആര്‍. മൂല്യം. ആര്‍. വാല്യു ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. ഒന്നിന് താഴെയെത്തിയാല്‍ മാത്രമേ മഹാമാരി അവസാനിച്ചുവെന്ന് കണക്കാക്കാന്‍ സാധിക്കൂ.

അതേസമയം രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായും പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആര്‍ വാല്യുവിലെ കുറവ് മുന്‍നിര്‍ത്തിയാണ് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. ഒരാളില്‍ നിന്ന് എത്ര പേരിലേക്കു രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആര്‍ വാല്യു കണക്കാക്കുന്നത്.

ജനുവരി 1 മുതല്‍ 6 വരെ 4 ആയിരുന്നു ആര്‍ വാല്യു. ജനുവരി 7 മുതല്‍ 13 വരെ 2.2 ആയി. 14 മുതല്‍ 21 വരെ 1.57 ആയി കുറഞ്ഞു. മുംൈബയിലെ ആര്‍ വാല്യു 0.67 ഉം ഡല്‍ഹിയിലേത് 0.98 ഉം കൊല്‍ക്കത്തയിലേത് 0.56 ഉം ആണ്.

കൊല്‍ക്കത്തയിലേയും മുംബൈയിലേയും ആര്‍ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡല്‍ഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളു.

ഫെബ്രുവരി 1 മുതല്‍ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങള്‍. ഞായറാഴ്ച 3,33,533 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നുണ്ട്.

അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 45,449 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 1,01,252 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി. നിലവില്‍ കോവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (14 minutes ago)

വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും വര്‍ദ്ധിക്കും.... മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി  (21 minutes ago)

ഒളിവിലിരുന്ന് വീണ്ടും അപമാനിക്കുന്നു... പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും; പോലീസ് നാലുപാടും അന്വേഷിക്കവേ പ്രമുഖ പത്രത്തിന് ഒളിവിലിരുന്ന് ഇന്റര്  (31 minutes ago)

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (38 minutes ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (52 minutes ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (59 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക  (1 hour ago)

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (1 hour ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (1 hour ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (2 hours ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (2 hours ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (3 hours ago)

Malayali Vartha Recommends