സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ അടുത്ത പുലിവാല്‍. തന്റെ പിഎ അകത്ത് പോകുമോ എന്ന് സംശയം. കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ പരാതിയിലാണ് നടപടി. പരാതി നല്‍കിയ വിവരം സ്വാതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആക്ഷേപം.
സ്വാതി തന്നെ ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. ഇന്നലെ വൈകിട്ടോടെയാണ് സ്വാതി പൊലീസില്‍ പരാതി നല്‍കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദില്ലി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്വാതി പരാതി നല്‍കിയത്.
സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് എം.പിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം സ്വാതി മാലിവാളിന്റെ ആരോപണത്തില്‍ ബൈഭവ് കുമാറിനെ വനിതാ കമ്മിഷന്‍ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ കേസില്‍ സ്വമേധയാ ഇടപെടുകയായിരുന്നു. അതേസമയം വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്നാണ് സ്വാതി ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മറ്റ് പല പ്രശ്‌നങ്ങളും ചര്‍ച്ചയാകേണ്ടതുണ്ടെന്നും സ്വാതി മലിവാള്‍ പ്രതികരിച്ചു.
അതേ സമയം ഇന്ത്യാ സഖ്യം ജയിച്ചാല്‍ താന്‍ തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകേണ്ടി വരില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ പരാതി തള്ളി സുപ്രീംകോടതി. കെജ്രിവാളിന്റെ ഈ പ്രസംഗം രാജ്യത്തെ നീതിന്യായസംവിധാനത്തിനെതിരായ ആഘാതമാണെന്ന ഇഡിയുടെ വാദം പക്ഷെ സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല.
അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ വേണ്ടി ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരോക്ഷമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പല നിയമവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യാ മുന്നണി വിജയിച്ചാല്‍ തീഹാര്‍ ജയിലില്‍ നിന്നും ജൂണ്‍ അഞ്ചിന് മടങ്ങിവരുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെയും ഇഡി സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ''ആളുകള്‍ ആം ആദ്മിക്ക് വോട്ട് ചെയ്താല്‍ താന്‍ ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രസംഗിച്ചിരുന്നു. എങ്ങിനെയാണ് ഇത് അരവിന്ദ് കെജ്രിവാളിന് പറയാനാവുക?'' എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചു.
''വിധിയെ വിമര്‍ശിക്കുന്നത് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് പോകുന്നില്ല. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ കീഴടങ്ങണമെന്ന ഞങ്ങളുടെ വിധി കൃത്യമാണ്. ഇത് ഉന്നത കോടതിയുടെ വിധിയാണ്. ഇത് നടപ്പാകും. ഇതില്‍ ആര്‍ക്കും ഇളവ് കൊടുക്കാറില്ല.''- കെജ്രിവാളിന് നേരത്തെ ഇക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
https://www.facebook.com/Malayalivartha
























