പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് ശല്യപ്പെടുത്തുന്നു; സഹിക്കെട്ട് മാതാപിതാക്കൾ യുവാവിനോട് ചെയ്തത്! പക ആളിക്കത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് കുതിച്ചെത്തി; മാതാപിതാക്കളെ അടിച്ചു; വീട് തകർത്തു തരിപ്പണന്മാക്കി; പെണ്‍കുട്ടിയെ അപമാനിച്ചു; ശേഷം പ്രതി ഒളിവിൽ പോയി; എല്ലാത്തിനുമൊടുവിൽ സംഭവിച്ചത്

നാട്ടിൽ പെൺകുട്ടികൾക്ക് സമാധാനമായി ജീവിക്കാൻ സാധിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. പെൺകുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികളുടെ മാതാപിതാക്കൾക്കും കഷ്ടകാലം ആയിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളെ അടിച്ചും വീട് തകർത്തും യുവാവിന്റെ പരാക്രമം. സംഭവം നടന്നിരിക്കുന്നത് കൊല്ലത്താണ്.
പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് ശല്യപ്പെടുത്തുന്നത് സ്ഥിരം ആയതോടെ സഹികെട്ട് മാതാപിതാക്കൾ ഈ വിഷയത്തിൽ ഇടപെട്ടു. അതാണ് ഇത്രയും വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നയിച്ചിരിക്കുന്നത്. മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- 110 ആശാരിയഴികം വീട്ടില്‍ നിന്നു വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിനാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
മൂന്ന് മാസങ്ങള്‍ക്കു മുന്നെ ആയിരുന്നു യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നു ശല്യം ചെയ്യാൻ തുടങ്ങിയത്. ശല്യം സഹിക്ക വയ്യാതെ വന്നപ്പോൾ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറയുകയായിരുന്നു. തുടര്‍ന്നു, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നൽകുകയും ചെയ്തു .
ഇതില്‍ ദേഷ്യം വന്ന പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയും ചെയ്തു . കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
ഇയാളെ റിമാന്‍ഡ് ചെയ്തു. അതിക്രൂരമായ സംഭവം തന്നെയാണ് നടന്നിരിക്കുന്നത്. മകളെ ശല്യം ചെയ്തതിനാണ് മാതാപിതാക്കൾ അയാൾക്കെതിരെ തിരിഞ്ഞത്. അപ്പോൾ പ്രതി ആകട്ടെ അതിനേക്കാൾ ക്രൂരമായ പ്രവർത്തികൾ ആണ് ചെയ്തു കൂട്ടിയത്. പ്രണയ പറയും പ്രണയ കൊലപാതകങ്ങളും അരങ്ങേറുന്ന നമ്മുടെ നാട്ടിൽ ഇത്തരത്തിലൊരു സംഭവം വളരെയധികം ആശങ്കയുണർത്തുന്നത് തന്നെയാണ്.
https://www.facebook.com/Malayalivartha

























