മുട്ടന്‍ പണി കിട്ടി ചാനല്‍ വമ്പന്‍, മാതൃഭൂമിയുടെ വ്യാജന് പിന്നാലെ വൈശാലിയും വീഡിയോയും

ഓരോ യുദ്ധവും അവശേഷിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് യുക്രൈനും നല്‍കുന്നത്. റഷ്യ ഉക്രൈന്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് അസത്യപ്രചരണങ്ങളും വ്യാജവീഡിയോകളുമായി ന്യൂസ് ചാനലുകള്‍ മല്‍സരിക്കുകയാണോ. ഏറ്റവും ഒടുവില്‍ പുറത്തായത് എന്‍ഡിടിവി ഉക്രൈനിലേതെന്ന് പറഞ്ഞ് പുറത്തുവിട്ട വീഡിയോ ആണ്. ഒരു പെണ്‍കുട്ടി സൈന്യത്തെ എതിര്‍ക്കുന്നതിന്റെ വീഡിയോ ആണ് എന്‍ഡിടിവി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ക്കൊപ്പം പുറത്തുവിട്ടത്. ഒരു ഉക്രൈനിയന്‍ പെണ്‍കുട്ടി സൈന്യത്തെ തടയുന്നുവെന്നായിരുന്നു ചാനലിന്റെ അവകാശവാദം. കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് സോയ ഖാന്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ സംഭവം സമൂഹത്തിലും ചര്‍ച്ചയായി.
എന്നാല്‍ ഈ വീഡിയോ പത്ത് വര്‍ഷം പഴക്കമുള്ളതാണെന്നാണ് വാസ്തവം. പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്ന അഹദ് തമീമി എന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ചാനല്‍ ഉക്രൈനിലേതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥി ശുഭാന്‍ഷുവിനെ എന്‍ഡിടിവി അഭിമുഖം നടത്തിയതും ഇത്തരത്തിലായിരുന്നു. ഡല്‍ഹിയിലെത്തിയ ശുഭാന്‍ഷു ചാനലിനോട് പറഞ്ഞത്, ഉക്രൈനിലെ സ്ഥിതി നരകതുല്യമായിരുന്നു, എന്നാല്‍ ഇന്ത്യന്‍ എംബസി കാര്യങ്ങള്‍ ഏറ്റെടുത്തതോടെ സ്ഥിതി മാറി. എംബസി ഒരുക്കിയ സൗകര്യങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെയായിരുന്നു എന്നാണ്. എന്നാല്‍ ചാനല്‍ അഭിമുഖം ടെലികാസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ എംബസി ഒരുക്കിയ ക്രമീകരണങ്ങള്‍ നരകതുല്യമാണെന്ന പ്രതീതി നല്‍കി 'ഇറ്റ് വാസ് ലൈക്ക് ഹെല്‍' എന്ന് തുടര്‍ച്ചയായി എഴുതിക്കാണിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവ് മഹേന്ദ്രസിങ് യാദവിന്റെ മകള്‍ വൈശാലി യാദവ് ഉക്രൈനില്‍ നിന്ന് നല്കിയതെന്ന് പറഞ്ഞ് ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോ കേന്ദ്രസര്‍ക്കാരിനെയും എംബസിയെയും ആക്ഷേപിക്കുന്നതായിരുന്നു. ഗ്രാമപ്രധാന്‍ കൂടിയായ മഹേന്ദ്രസിങ് എന്നാണ് മകളെ ഉക്രൈനിലേക്ക് അയച്ചതെന്ന് കൂടി നാട്ടുകാര്‍ക്ക് അറിയില്ല. അച്ഛന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വൈശാലിയുടെ വാദം.
യുദ്ധം ആരംഭിച്ച സമയത്ത് റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് മാതൃഭൂമി ചാനല്‍ വീഡിയോ ഗെയിം പ്രക്ഷേപണം ചെയ്തത് ഏറെ പരിഹാസത്തിന് ഇടയാക്കിയിരുന്നു. 'ലോകം ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു' എന്നാണ് മറ്റൊരു ചാനല്‍ ആവേശത്തോടെ പ്രഖ്യാപിച്ചത്. ഉക്രൈനില്‍ നിന്ന് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ത്യക്കാരെ മുഴുവന്‍ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗ വിജയകരമായി പൂര്‍ത്തിയാകുന്നതിനിടയിലാണ് ഇത്തരം വ്യാജപ്രചാരണങ്ങളുമായി ചാനലുകള്‍ യുദ്ധവും ദുരിതവും ആഘോഷിക്കുന്നത്. മാത്രവുമല്ല ലോകത്തിന്റെ ഏതുകോണില്‍ യുദ്ധമുണ്ടാകുമ്പോഴും പ്രതികരിക്കുന്നവര്‍ പത്രവാര്‍ത്തകളിലും ചാനലുകളിലും ഉള്ള യുദ്ധവാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം എന്താണ് യുക്രൈനിലെ കാഴ്ചകളോട് നിസ്സംഗമായിനില്‍ക്കുന്നത് എന്നത് ചോദ്യമായി അവശേഷിക്കുന്നു. മുന്‍പ് സദ്ദാമിനോട് അനുഭാവം പ്രകടിപ്പിച്ച് കേരളം ബന്ദ് വരെ ആചരിച്ചു. ലിബിയ, സിറിയ, അഫ്ഘാന്‍ എന്നിവിടങ്ങളിലെ അധിനിവേശങ്ങളും ഇവിടെ പ്രതിഷേധത്തിന്റെ ജ്വാലയായി.
https://www.facebook.com/Malayalivartha
























