എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും നമ്പർ 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കർണാടക, തമിഴ്നാട്, ഡൽഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും, ഉക്രൈൻ, അമേരിക്ക, ബ്രിട്ടൻ അടക്കം മറ്റു രാജ്യങ്ങളും തെരഞ്ഞെടുക്കുന്നത്; ഈ വിഷയത്തിൽ തനിക്ക് കിട്ടിയ ഉത്തരം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കർണാടക, തമിഴ്നാട്, ഡൽഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും , ഉക്രൈൻ, അമേരിക്ക , ബ്രിട്ടൻ അടക്കം മറ്റു രാജ്യങ്ങളും തെരഞ്ഞെടുക്കുന്നത് .
ഈ വിഷയത്തിൽ തനിക്ക് കിട്ടിയ ഉത്തരം പങ്കു വയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിൻ്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കർണാടക, തമിഴ്നാട്, ഡൽഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും , ഉക്രൈൻ, അമേരിക്ക , ബ്രിട്ടൻ അടക്കം മറ്റു രാജ്യങ്ങളും തെരഞ്ഞെടുക്കുന്നത് .
എനിക്ക് കിട്ടിയ ഉത്തരം .
1)കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവാരം തീരെ ഇല്ലാ, അതായത് ഒരു അന്താരാഷ്ട്ര നിലവാരം ഇല്ലായെന്ന് ഉക്രൈനിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന കുട്ടികളും, അവരുടെ രക്ഷിതാക്കളും ചിന്തിക്കുന്നു .
2)ഉക്രൈൻ അടക്കം മലയാളികൾ പഠിക്കുവാൻ പോകുന്ന മിക്ക രാജ്യങ്ങളിലും മെഡിക്കൽ സീറ്റുകൾക്ക് പ്രവേശന പരീക്ഷയില്ല: ഇന്ത്യയിൽ, പ്രവേശന പരീക്ഷകളിൽ വിജയിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടുന്നതിനും വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ അവർ യുക്രെയ്ൻ അടക്കം മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു.
3)കേരളത്തിലെ സ്വാശ്രയ കോളേജുകളെ അപേക്ഷിച്ച് അവിടെ ഫീസ് കുറവ് ആണ്. കേരളത്തെ അപേക്ഷിച്ച് അവിടുത്തെ ജീവിത ചിലവ് കുറവ് .
4)ഇന്ത്യയിൽ നീറ്റു പരീക്ഷയും , മെഡിക്കൽ എൻട്രൻസ് നിർബന്ധമാണ് . എത്ര കഷ്ടപെട്ടിട്ടും പലർക്കും ജയിക്കുവാൻ ബുദ്ധിമുട്ടുന്നു . മറ്റു രാജ്യങ്ങളിൽ +2/ഡിഗ്രിക്കു മിനിമം ഇത്ര മാർക്ക് വേണം എന്ന നിബന്ധന ഇല്ല.
അതിനാൽ പാസായ ആർക്കും donation കൊടുക്കുവാനുള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ ഡോക്ടറോ , മറ്റു എന്തുമോ ആകാം . മറ്റു വല്ല കാരണങ്ങളും ഉണ്ടോ ? നിങ്ങളുടെ അഭിപ്രായം അറിയിക്കണെ..
(വാൽകഷ്ണം .. കേരളം വിട്ടു മറ്റു രാജ്യങ്ങളിൽ , മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് മലയാളികൾ തൊഴിൽ തേടി പോകുന്നതിന്റെ കാരണവും ഇതുപോലെ പിനീട് ചർച്ച ചെയ്യാം ..) (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം ... ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/Malayalivartha

























