റിഫയുടെ കബറടക്കത്തിന്റെയും മൃതദേഹത്തിന്റെയും ചിത്രങ്ങൾ വിഡിയോയിൽ പകർത്തുവാൻ ശ്രമിക്കുന്നതിനിടെ വാക്കേറ്റം; വിഡിയോ പകർത്താൻ ബന്ധുക്കൾ ആരെയും അനുവദിച്ചില്ല; മെഹനാസിന്റെ ബന്ധുക്കളും റിഫയുടെ കുടുംബങ്ങളും തമ്മിലും വാക്കേറ്റം

റിഫയുടെ കബറടക്കത്തിന്റെയും മൃതദേഹത്തിന്റെയും ചിത്രങ്ങൾ വിഡിയോയിൽ പകർത്തുവാൻ ശ്രമിക്കുന്നതിനിടെ വാക്കേറ്റം. റിഫയുടെ കബറടക്കത്തിന്റെയോ മൃതദേഹത്തിന്റെയോ ചിത്രങ്ങളോ വിഡിയോയോ പകർത്താൻ ബന്ധുക്കൾ ആരെയും അനുവദിച്ചില്ല. പക്ഷേ ചിലർ ബട്ടൺ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഇതാണ് വാക്കേറ്റത്തിനിടയാക്കിയത്.
മെഹനാസിന്റെ ബന്ധുക്കൾ രാവിലെ കബറടക്ക ചടങ്ങിനെത്തിയിരുന്നു. പക്ഷെ ഇരുകുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി . ഇതേ തുടർന്ന് മെഹനാസും കുടുംബവും കാസർകോട്ടേക്കു മടങ്ങി പോയി . റിഫയുടെ മാതാപിതാക്കൾക്കൊപ്പമാണ് രണ്ട് വയസ് തികഞ്ഞിട്ടില്ലാത്ത കുഞ്ഞ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്‌ളോഗർ റിഫ മെഹ്നു മരിച്ചു എന്ന വാർത്ത പുറത്ത് വന്നത്. ഏകമകനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തിയാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫ ദുബൈയില്‍ തിരിച്ചെത്തിയത്. എന്നാൽ നിരവധി സ്വപ്‌നങ്ങളുമായെത്തിയ റിഫയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് സോഷ്യല്‍ മീഡിയയും. ഇപ്പോഴിതാ വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്.
സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.
അതോടൊപ്പം തന്നെ കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കുകയുണ്ടായി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഇവരുടെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് വീണ്ടും പോയത്. എന്നാൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























