ഏഷ്യാനെറ്റ് ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖർ അന്തരിച്ചു; അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ഏഷ്യാനെറ്റ് ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖർ അന്തരിച്ചു. ഇന്നായിരുന്നു അന്ത്യം. 40 വയസായിരുന്നു. അർബുദ രോഗ ബാധിതയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാടിലാണ് വീട്. നിരവധി ആൾക്കാർ അനുശോചനം രേഖപ്പെടുത്തി .ഡോ. സുൽഫി നൂഹു ശോഭ ശേഖറേ കുറിച്ചുള്ള ഓർമ്മ പങ്കു വച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ആദരാഞ്ജലികൾ. ശോഭ ശേഖർ. കൊല്ലങ്ങളായി ആ ശബ്ദം ഇടയ്ക്ക് ഫോണിൽ മുഴങ്ങാറുണ്ടായിരുന്നു. ഇനി അത് നിലക്കുന്നു. "ഡോക്ടർ ലൈവിൽ" പങ്കെടുക്കാമോ എന്നായിരിക്കും മിക്കവാറും ചോദ്യം. മറ്റു ചിലപ്പോൾ ചില മെഡിക്കൽ ആവശ്യങ്ങൾക്കും. ലൈവിൽ കൃത്യമായ ചോദ്യം, ഏറ്റവും പ്രാധാന്യമുള്ളവയും. ദുഃഖം. ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha
























