ഞാന്‍ ഇവിടത്തെ ജനപ്രതിനിധിയാണ്... പൊലീസിനോട് കയര്‍ത്ത് എംപി

സില്‍വര്‍ ലൈന്‍ പദ്ധിയുടെ കല്ലിടാന്‍ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെങ്ങന്നൂരില്‍ കല്ലിടാന്‍ എത്തിയവരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
അതിനിടെയാണ് പൊലീസും എംപിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് എംപി ക്ഷുഭിതനായത്.
'തെമ്മാടിത്തരം കാണിക്കരുത്. താന്‍ ആരാണ് ഒരു സബ് ഇന്‍സ്‌പെക്ടര്‍. തന്നെക്കാളും വലിയ ആളാടോ ഞാന്‍. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാന്‍. ഞാന്‍ ഇവിടത്തെ ജനപ്രതിനിധിയാണ്. അവര്‍ രോഷത്തിലാണ്. നിങ്ങള്‍ മടങ്ങി പോകണം' കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
https://www.facebook.com/Malayalivartha

























