ഭർത്താവുമായി അകന്ന് താമസിച്ചിരുന്ന യുവതിയുമായി അടുപ്പത്തിലായി; വിവാഹവാഗ്ദാനം നല്‍കി മൂന്നുവര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം യുവതി പ്രസവിക്കാറായപ്പോൾ, നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി! പരാതിയുമായി യുവതി രംഗത്ത് എത്തിയതോടെ പ്രതിയുടെ സ്വഭാവം മാറി: യുവതിയെയും കുഞ്ഞിനെയും വീണ്ടും ഉപേക്ഷിച്ചു : യുവാവ് അറസ്റ്റില്‍

യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയില്‍. അകലകുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണനാണ് (35) പൊലീസ് പിടിയിലായിരിക്കുന്നത്. എസ്.എച്ച്.ഒ കെ.പി. തോംസണ്‍ ആണ് അറസ്റ്റ് ചെയ്തത്.
പീരുമേട് സ്വദേശിനി ഭര്‍ത്താവുമായി അകന്ന് താമസിക്കവേ ഹരികൃഷ്ണനുമായി അടുപ്പത്തിലായി. തുടര്‍ന്ന്, വിവാഹവാഗ്ദാനം നല്‍കി മൂന്നുവര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ഒമ്പതുമാസം ഗര്‍ഭിണി ആയിരിക്കെ പ്രതി കൊല്ലത്ത് നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതിനിടെ യുവതി പ്രസവിച്ചതിനു ശേഷം പ്രതി ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ഇതോടെ സി.ഡബ്ല്യു.സിയില്‍ പരാതി നല്‍കിയ യുവതി ആശ്രമത്തില്‍ താമസിച്ചു. അവിടെ നിന്ന് വീണ്ടും വിവാഹം കഴിച്ചുകൊള്ളാമെന്ന ധാരണയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പീഡനം തുടര്‍ന്നതോടെ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന്, ഈ മാസം മൂന്നാം തീയതി താന്‍ വിവാഹം ചെയ്തുകൊള്ളാമെന്ന് യുവതിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് കൊഴുവനാല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ യുവതിയെത്തിയെങ്കിലും ഹരികൃഷ്ണന്‍ എത്തിയില്ല. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha























