ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തി; ഡപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂട്ട സ്ഥലംമാറ്റം

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ടു ഡപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂട്ട സ്ഥലംമാറ്റം. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതര കാലതാമസം വരുത്തിയതിന്റെ പേരിലാണു നടപടി.
റവന്യു വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം 25 ഡപ്യൂട്ടി കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ ഗുരുതര കാലതാമസം വരുത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കളക്ടര്‍മാര്‍ അടക്കമുള്ളവരെയാണ് മാറ്റിയത്. പുതുതായി നിയമിക്കപ്പെട്ടവരോട് എത്രയും വേഗം പുതിയസ്ഥലത്ത് ചാര്‍ജ് എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന ആറ് തഹസില്‍ദാര്‍മാരെ ഡപ്യൂട്ടി കളക്ടര്‍മാരായി സ്ഥാനം കയറ്റം നല്കി.
https://www.facebook.com/Malayalivartha























