സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ് സുജേഷിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് കമ്മീഷ്ണര്‍ നാഗരാജു. കൊച്ചിയിലെ ഇന്‍ക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയുടെ മറവിലാണ് സുജേഷ് അതിക്രമം കാണിച്ചത്.
സുജേഷിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കമ്മീഷ്ണര്‍ അറിയിച്ചു. പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. എവിടെയാണ് ഒളിവില്‍ കഴിയുന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്കമാക്കി.
സംഭവത്തില്‍ ചേരാനല്ലൂരിലെ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. സ്റ്റുഡിയോയിലെ കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്റ്റ്, സിസിടിവി, ഡിവിആര്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ കൊച്ചിയിലെ വിവിധ ടാറ്റൂ കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. നിലവില്‍ സുജേഷിനെതിരെ ഏഴ് പേരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 2017 മുതല്‍ ലൈംഗിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് യുവതികളുടെ മൊഴി.
കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്ക്ക് നേരെ യുവതി സോഷ്യല്‍ മീഡിയയിലൂടെ ആണ് ആദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി ആര്‍ട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ആര്‍ട്ടിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.
സെലിബ്രറ്റികളടക്കം നിരവധി പ്രമുഖര്‍ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയില്‍ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകള്‍ കാക്കനാട്ടെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു.
https://www.facebook.com/Malayalivartha























