എട്ട് വയസ്സുകാരന്‍ കരിങ്കല്ലിനിടയില്‍ കുടുങ്ങി; മൂന്നു മണിക്കൂറിലേറെയായി രക്ഷപ്രവര്‍ത്തനം തുടരുന്നു

കടപ്പുറത്തെ കരിങ്കല്ലിനുള്ളില്‍ കുട്ടി അകപ്പെട്ടു, രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. വടകര മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ കടല്‍ക്കരയിലെ കരിങ്കല്ലിനിടയിലാണ് എട്ട് വയസ്സുകാരന്‍ അകപ്പെട്ടത്.
വരാന്റെ തയ്യില്‍ മുബീനയുടെ മകന്‍ ഷിയാസാണ് അകപ്പെട്ടത്. അഞ്ച് മണിയോടെയാണ് സംഭവം . കുട്ടിക്ക് ആരോഗ്യപ്രശ്‌നമില്ല. എന്നാല്‍ കല്ലുകള്‍ മാറ്റിയാല്‍ മാത്രമേ പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ. ഫയര്‍ഫോഴ്‌സും നാട്ടുകാര്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മൂന്നു മണിക്കൂറിലേറെയായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha























