പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെന്ന് ഡിവൈഎഫ്‌ഐ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട അടൂര്‍ ഏനാത്ത് മണ്ണടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു.ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്ബനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രന്‍ (27) നാണ് വെട്ടേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്.
ആക്രമണത്തിന് പിന്നില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, പരിക്കേറ്റ സുനിലിനെ അടൂര്‍ ജന. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























