സച്ചിനെതിരേ പരാജയപ്പെട്ടിരുന്നുവെങ്കിലും ലോകക്രിക്കറ്റില്‍ ഷെയ്ന്‍ വോണ്‍ ബാറ്റർമാരുടെ ഉറക്കംകെടുത്തിയിരുന്നു;അക്കാലത്തെ ആഷസ് പരമ്പരകളില്‍ ഷെയ്ന്‍ വോണിനെ നേരിടാനാകാതെ പകച്ച ഇംഗ്ലീഷ് ടീം എത്ര തവണയാണ് പരമ്പര അടിയറവച്ചത്;ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ സ്മരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞു.അദ്ദേഹത്തെ സ്മരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞു. ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ബൗളര്‍ക്ക് ആദരാഞ്ജലികള്‍.
വോണ്‍ എന്ന ഇതിഹാസത്തെ ഓര്‍ക്കുമ്പോള്‍ 1998ല്‍ അങ്ങാടിപ്പുറത്തെ ഒരു ഹോട്ടലിലേക്കാണ് ചിന്തകള്‍ പായുന്നത്. ക്രിക്കറ്റും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ നിറഞ്ഞു പെയ്യുന്ന കാലം. അക്കാലത്ത് ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനായെത്തുന്നു. സച്ചിന്‍- വോണ്‍ യുദ്ധമെന്ന് ആരാധകരും കളിയെഴുത്തുകാരും ആ പോരാട്ടത്തിന് തലക്കെട്ട് നല്‍കി.
അതേ ആവേശത്തില്‍ ഒരു കോളജ് വിദ്യാര്‍ഥിയായ എന്റെ മനസും. വളരെ ചെറിയ ഒരു ടെലിവിഷന്റെ മുന്നില്‍നിന്ന് ആ ടെസ്റ്റ് മത്സരം മുഴുവന്‍ കണ്ടു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ചെറിയ സ്‌കോറിനു പുറത്തായപ്പോള്‍ നിരാശയായി. അതിലേറെ നിരാശ. കേവലം നാലു റണ്‍സെടുത്ത സച്ചിനെ വോണ്‍ പുറത്താക്കി എന്നതാണ്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടാനും ഓസീസിനായി.
വോണിന്റെ കറങ്ങിത്തിരിഞ്ഞുവരുന്ന പന്തുകളെ നേരിടാന്‍ സച്ചിന്റെ കൈയില്‍ ആയുധമില്ല എന്നുവരെ പലരും വിലയിരുത്തി. എന്നാല്‍, രണ്ടാം ഇന്നിങ്‌സിനായി സച്ചിന്റെ വരവ് ഇന്നും മനസിലുണ്ട്. ആ വരവ് ചിലതു തീരുമാനിച്ചായിരുന്നു എന്നു വ്യക്തം. സച്ചിന്‍ നിറഞ്ഞാടി. വോണിനെയും മറ്റ് ഓസീസ് ബൗളര്‍മാരെയും നിലംപരിശാക്കിയ സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി കുതിച്ചു.
സച്ചിന്റെ ബാറ്റിന്റെ ചൂടേറ്റ് വോണ്‍ തളര്‍ന്നു. ഇന്ത്യക്ക് ഉജ്വല വിജയവും സ്വന്തം. അതേവര്‍ഷം തന്നെ ഏകദിനത്തിലും സച്ചിനും വോണും തമ്മിലുള്ള പോരാട്ടം കാണാനായി. അതും ക്രിക്കറ്റിലെ വലിയ പോരാട്ടങ്ങള്‍ക്ക് വേദിയായിട്ടുള്ള ഷാര്‍ജയില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടു മത്സരത്തിലും സെഞ്ചുറി നേടി അക്ഷരാര്‍ഥത്തില്‍ സച്ചിന്‍ ഒറ്റയ്ക്ക് ഇന്ത്യക്കു കിരീടം സമ്മാനിച്ചു.
ആ പരമ്പയിലെ സച്ചിന്‍- വോണ്‍ പോരാട്ടം ഒരിക്കലും മറക്കാനാവില്ല. രണ്ടു സ്റ്റെപ്പ് മുന്നോട്ടുകയറി വോണിന്റെ തലക്കു മുകളിലൂടെ പന്തുകള്‍ നിരവധി തവണ ചീറിപ്പാഞ്ഞു. ഡേവിഡ് ഷെപ്പേഡ് എന്ന അംപയറുടെ ചേഷ്ടകളും ടോണിഗ്രേയുടെ കമന്ററിയും നല്‍കിയ ആവേശം ചില്ലറയല്ല. സച്ചിനെതിരേ പരാജയപ്പെട്ടിരുന്നുവെങ്കിലും ലോകക്രിക്കറ്റില്‍ ഷെയ്ന്‍ വോണ്‍ ബാറ്റർമാരുടെ ഉറക്കംകെടുത്തിയിരുന്നു.
അക്കാലത്തെ ആഷസ് പരമ്പരകളില്‍ ഷെയ്ന്‍ വോണിനെ നേരിടാനാകാതെ പകച്ച ഇംഗ്ലീഷ് ടീം എത്ര തവണയാണ് പരമ്പര അടിയറവച്ചത്. അതുപോലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ന്യൂസിലന്‍ഡിനെതിരേ പാക്കിസ്ഥാനെതിരേ, ഈ ടീമുകളിലൊക്കെയുള്ള ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ക്കെതിരേ ഷെയ്ന്‍ വോണ്‍ പുലര്‍ത്തിയ അപ്രമാദിത്വം അവിശ്വസനീയമാണ്. നൂറ്റാണ്ടിന്റെ പന്തുകൊണ്ട് നമ്മെ വിസ്മയിപ്പിച്ച പ്രിയ വോണിന് വിട .
https://www.facebook.com/Malayalivartha























