ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ സിയാലിന്റെ ഏറ്റവും പുതിയ ഹരിത ഊർജ്ജ ഉത്പാദന പദ്ധതിയായ പയ്യന്നൂർ സൗരോർജ്ജ പദ്ധതി നാളെ നാടിനു സമർപ്പിക്കുന്നു; സന്തോഷം പങ്കു വച്ച് മുഖ്യമന്ത്രി

ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ സിയാലിന്റെ ഏറ്റവും പുതിയ ഹരിത ഊർജ്ജ ഉത്പാദന പദ്ധതിയായ പയ്യന്നൂർ സൗരോർജ്ജ പദ്ധതി നാളെ നാടിനു സമർപ്പിക്കുവാൻ ഒരുങ്ങുകയാണ്.മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഇങ്ങനെ;
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ സിയാലിന്റെ ഏറ്റവും പുതിയ ഹരിത ഊർജ്ജ ഉത്പാദന പദ്ധതിയായ പയ്യന്നൂർ സൗരോർജ്ജ പദ്ധതി നാളെ നാടിനു സമർപ്പിക്കുന്നു. കൊച്ചി വിമാനത്താവള പരിസരത്തുള്ള ഏഴു പദ്ധതികൾക്കും 2300 കാറുകൾ പാർക്ക് ചെയ്യാൻ ശേഷിയുള്ള സൗരോർജ്ജ കാർ പോർട്ടിനും പുറമേയാണ് 12 മെഗാവാട്ട് ശേഷിയുള്ള പുതിയ പദ്ധതി പയ്യന്നൂർ ആരംഭിക്കുന്നത്.
ഇതോടെ സിയാലിന്റെ മൊത്തം സൗരോർജ്ജ പദ്ധതികളുടെ സ്ഥാപിത ശേഷി 50 മെഗാവാട്ട് ആയി ഉയർന്നു. വർഷത്തിൽ 7.3 കോടി യൂണിറ്റ് വൈദ്യുതി ഈ പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാൻ സാധിക്കും. ഒരു ദിവസം ശരാശരി 2 ലക്ഷം യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ സിയാലിനു ലഭ്യമാകും. രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത സൗരോർജ്ജ പദ്ധതിയാണ് പയ്യന്നൂരിൽ പൂർത്തീകരിച്ചിരിക്കുന്നത്.
ഇത്തരം പ്ലാന്റുകൾക്ക് നിരപ്പാർന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളേക്കാൾ ഉയർന്ന ഉൽപ്പാദന ശേഷി കൈവരിക്കാൻ സാധിക്കുമെന്ന സവിശേഷതയുണ്ട്.വ്യവസായ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി സിയാലിനെ ഒരു വൈദ്യുത ഉത്പാദന സ്ഥാപനം കൂടിയായി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ശക്തമായ ചുവടുവയ്പ്പാണ് നാളെ പ്രവർത്തനമാരംഭിക്കുന്ന പദ്ധതി. പരിസ്ഥിതി സൗഹൃദമായ മാർഗങ്ങളിലൂടെ ഊർജ്ജ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് സിയാലിന്റെ ഉദ്യമങ്ങൾ കരുത്തു പകരുമെന്നത് നിസ്സംശയമാണ്.
https://www.facebook.com/Malayalivartha























