ഇനി പരീക്ഷാക്കാലം... ഒന്ന് മുതല്‍ ഒമ്പത് വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23ന് ആരംഭിച്ച് ഏപ്രില്‍ 2ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ... ഏപ്രില്‍, മേയ് മാസങ്ങളിലാണ് മദ്ധ്യവേനല്‍ അവധി, ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും, പ്ലസ് വണ്‍ പരീക്ഷ ജൂണില്‍...

ഇനി പരീക്ഷാക്കാലം... ഒന്ന് മുതല്‍ ഒമ്പത് വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23ന് ആരംഭിച്ച് ഏപ്രില്‍ 2ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍, മേയ് മാസങ്ങളിലാണ് മദ്ധ്യവേനല്‍ അവധി. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29ന് അവസാനിക്കും.
പ്‌ളസ് ടു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും പ്‌ളസ് വണ്‍, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ജൂണ്‍ 2 മുതല്‍ 18 വരെയും നടക്കും.
വാര്‍ഷിക പരീക്ഷയില്‍ ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക.ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതല്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തും.
ത്രിതല പഞ്ചായത്തുകളും അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതികളും പങ്കുചേരും. അക്കാഡമിക് കലണ്ടര്‍ മേയില്‍ പ്രസിദ്ധീകരിക്കും. അദ്ധ്യാപകര്‍ക്ക് മേയില്‍ പരിശീലനം നല്‍കും.പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി അധിക ക്‌ളാസുകള്‍ നല്‍കണം. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ ശ്രദ്ധ പുലര്‍ത്തണം.
പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച സ്‌കൂളുകള്‍ക്ക് ബഞ്ച്, ഡെസ്‌ക്, ലാബ് ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. വായനയുടെ വസന്തം പദ്ധതിയില്‍ 10 കോടി രൂപയുടെ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് എല്ലാ ചോദ്യ പേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകള്‍ക്കും അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങൡ നിന്നും ചോദ്യം ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതലുണ്ടാകും. മുന്‍ വര്‍ഷങ്ങൡലെ ചോദ്യ പേപ്പര്‍ ഘടന തന്നെയായിരിക്കും എട്ട് ഒമ്പത് ക്ലാസുകള്‍ക്ക് ഉണ്ടാകുക.
https://www.facebook.com/Malayalivartha























