സ്വകാര്യ ടാറ്റുവില്‍ ട്വിസ്റ്റ്... മീ ടുവിലൂടെ ആരോപണം ഉന്നയിച്ച ശേഷം പരാതിയില്ലെന്ന് യുവതി പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല; മറ്റ് യുവതികളുടെ പരാതിയിന്‍മേല്‍ അന്വേഷണം കടുപ്പിച്ചു; ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു

പരാതിയില്ലെന്ന് മീ ടു ആരോപണം ഉന്നയിച്ച യുവതി പറഞ്ഞെങ്കിലും ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റ് യുവതികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന്നു പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുള്‍പ്പെടെ 6 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലെണ്ണം പാലാരിവട്ടം സ്‌റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്‌റ്റേഷനിലും. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ കലാകാരനാണ് സുജീഷ്. ശനിയാഴ്ച വൈകിട്ട് പൊലീസ് ഇവിടെയെത്തി തെളിവ് ശേഖരിച്ചിരുന്നു.
സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേര്‍ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.
എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായില്ലായിരുന്നു. ആരെയെങ്കിലും യുവതികള്‍ പേടിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചു.
അതിനിടെ ടാറ്റൂ കലാകാരന്‍ സുജീഷിനെതിരെ അഞ്ച് യുവതികള്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇടപ്പള്ളിയിലെ 'ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ'വില്‍ പൊലീസ് പരിശോധന നടത്തി. സുജീഷ് എവിടെയാണെന്ന് സൂചന ലഭിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി കമ്മിഷണര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് കീഴടങ്ങലും അറസ്റ്റും.
കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. മീടൂ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കൊച്ചി ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ കലാകാരന്‍ സുജീഷിനെതിരെ യുവതികള്‍ പൊലീസിന് പരാതി നല്‍കിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതികളിലാണ് 6 കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇടപെട്ട വനിതാ കമ്മിഷന്‍, യുവതികള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് വ്യക്തമാക്കി.
സുജീഷ് ബെംഗളൂരുവിലേക്ക് കടന്നതായി സൂചനയുണ്ടായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ ഇന്‍ക്‌ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോ പൂട്ടിയ അവസ്ഥയിലാണ്. സ്റ്റുഡിയോയിലെ ജീവനക്കാരെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് വനിതാ സ്‌റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.
സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങള്‍ പങ്കുവച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ആറു പരാതികള്‍ ലഭിച്ചത്. നോര്‍ത്ത് വനിതാ സ്‌റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.
കൊച്ചിയില്‍ മീടൂ ആരോപണങ്ങള്‍ തുടര്‍ക്കഥയായതോടെ സിറ്റി പൊലീസ് വെട്ടിലായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കു പരാതിയില്ലാത്ത സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വച്ച് അന്വേഷണം നടത്തേണ്ട ഗതികേടിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. കാക്കനാട്ടെ ടാറ്റു കലാകാരനെതിരെ ലൈംഗിക ആരോപണങ്ങള്‍ വന്നതിനു പിന്നാലെ പ്രമുഖ മേക്കപ്പ് കലാകാരന്‍മാരില്‍ ഒരാള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാന്‍ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റു കലാകാരനെതിരായ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ നിരവധിപ്പേര്‍ ദുരനുഭവമുണ്ടായെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് വൈറ്റിലയ്ക്കടുത്തു സ്ഥാപനം നടത്തുന്ന മേക്കപ്പ് കലാകാരനെതിരെ ആരോപണം ഉയര്‍ത്തി സമൂഹമാധ്യമത്തില്‍ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേര്‍ സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തിയെന്നു ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഇവയെല്ലാം സ്വന്തം സ്റ്റാറ്റസായി ഇവര്‍ പോസ്റ്റിടുക കൂടി ചെയ്തതോടെ പൊലിസ് അന്വേഷണം ശക്തമാക്കി.
" f
https://www.facebook.com/Malayalivartha























