ടാറ്റൂ സ്റ്റുഡിയോയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും ആര്‍ട്ടിസ്റ്റുമായ കൊച്ചി വെണ്ണല പീത്താട്ടില്‍ പറമ്പില്‍ സൂജീഷിനെ അറസ്റ്റ് ചെയ്തത് ഇന്നലെ കൊച്ചിയില്‍ വച്ച്.... ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി പീഡനം, ടാറ്റു ഇടാന്‍ പ്രത്യേക മുറി, ആരേയും കടത്തിവിടില്ല.... ഇരകളുടെ മൊഴി നിര്‍ണായകം, രജിസ്റ്റര്‍ ചെയ്തത് ആറു കേസുകള്‍, അറസ്റ്റിലായ സൂജീഷിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും

ടാറ്റൂ സ്റ്റുഡിയോയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും ആര്‍ട്ടിസ്റ്റുമായ കൊച്ചി വെണ്ണല പീത്താട്ടില്‍ പറമ്പില്‍ സൂജീഷിനെ അറസ്റ്റ് ചെയ്തത് ഇന്നലെ കൊച്ചിയില്‍ വച്ച്.... ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തി പീഡനം, ടാറ്റു ഇടാന്‍ പ്രത്യേക മുറി, ആരേയും കടത്തിവിടില്ല.... ഇരകളുടെ മൊഴി നിര്‍ണായകം, രജിസ്റ്റര്‍ ചെയ്തത് ആറു കേസുകള്‍, അറസ്റ്റിലായ സൂജീഷിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും
ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഞ്ച് യുവതികള്‍കൂടി സമാന അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച വൈകീട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ശനിയാഴ്ച ബംഗളൂരുവിലുള്ള മലയാളി സ്ത്രീയും ഇ-മെയില്‍ വഴി പരാതി നല്‍കി.
ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആറ് പ്രത്യേക കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലാരിവട്ടത്തെയും ചേരാനല്ലൂരിലെയും സ്ഥാപനങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞയാഴ്ചയാണ് പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വെച്ച് 18 കാരി പീഡനത്തിനിരയായത്. സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്യാനെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി.
സുജീഷിന്റെ ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പൊലീസ് ടാറ്റൂ സ്റ്റുഡിയോ പരിശോധിച്ചത്. ഒരു ഡി.വി.ആര്‍, രണ്ട് ഹാര്‍ഡ് ഡിസ്‌ക്, രണ്ട് ടാറ്റൂ ഗണ്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ഇവ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയക്കും.
ഒരു മണിക്കൂറോളം പരിശോധന തുടര്‍ന്നു. ഇവിടെ അടച്ചിട്ട മുറിയില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ചൂഷണം നേരിട്ടു എന്നാണ് യുവതികളുടെ മൊഴി. സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങള്‍ പങ്കുവച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ആറു പരാതികള്‍ ലഭിച്ചത്. നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്‍ക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്നും സൂചന. അറസ്റ്റിലായ സൂജീഷിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
https://www.facebook.com/Malayalivartha























