യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി... തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്, കൊലപാതകമെന്ന് സംശയം, ഇന്നലെ ഗായത്രിയ്‌ക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല, ഇയാളാണ് മരണ വിവരം ഹോട്ടലില്‍ വിളിച്ചുപറഞ്ഞത്, തമ്പാനൂര്‍ പോലീസ് അന്വേഷണം തുടങ്ങി

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി... തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്, കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്, കൊലപാതകമെന്ന് സംശയം.
ഇന്നലെ ഗായത്രിയ്‌ക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല, ഇയാളാണ് മരണ വിവരം ഹോട്ടലില്‍ വിളിച്ചുപറഞ്ഞത്. തമ്പാനൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം ക്രൂര കൊലപാതകങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ മാസമാണ് തമ്പാനൂരിലെ റിസപ്ഷന്‍ കൗണ്ടറില്‍ ഇരിക്കുകയായിരുന്ന അയ്യപ്പനെ വെട്ടുകത്തി ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയത്.
ബൈക്കില്‍ നെടുമങ്ങാട് ഭാഗത്തേക്കു പോയി. പെട്രോള്‍ തീര്‍ന്നതോടെ മുല്ലശേരിയില്‍ വച്ച് ബൈക്ക് ഒതുക്കി വച്ചു. തുടര്‍ന്ന് ചില വാഹനങ്ങളില്‍ കയറി ആനായിക്കോണത്തിനടുത്ത് എത്തി.
റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തിയും ബാഗില്‍ സൂക്ഷിച്ചിരുന്നു. ആനായിക്കോണം പാലത്തില്‍ ഇരിക്കുമ്പോഴാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ പിടികൂടി തമ്പാനൂര്‍ പൊലീസിന് കൈമാറിയത്. അയ്യപ്പനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
'തന്റെ പേര് കേട്ടാല്‍ നാട് കിടുകിടെ വിറയ്ക്കണം. കണ്ടാല്‍ ആളുകള്‍ ഭയക്കണം. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ കൊലപ്പെടുത്തിയ ദിവസം നെടുമങ്ങാട് സ്വദേശികളും തന്റെ പൂര്‍വ സുഹൃത്തുക്കളുമായിരുന്ന പക്രുവിനെയും ഷൈജുവിനെയും കൂടി കൊലപ്പെടുത്തി ഒരു ദിവസം മൂന്നുപേരെ കൊന്നതിന്റെ കുപ്രസിദ്ധിയിലൂടെ നാട്ടില്‍ പ്രശസ്തി നേടാനായിരുന്നു ശ്രമിച്ചത്.
അറിയപ്പെടുന്ന ഗുണ്ടയാകാനാണ് ആഗ്രഹം.'. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അജേഷ് ചോദ്യം ചെയ്യലില്‍ കൂസലന്യേ നല്‍കിയ മറുപടിയില്‍ പൊലീസും ഞെട്ടി. ഗുണ്ടയെന്ന നിലയില്‍ കൂടുതല്‍ 'പ്രശസ്തനാകാനാണ് പട്ടാപ്പകല്‍ കൊല നടത്തിയതെന്നും മൊഴി നല്‍കി. അസഭ്യം പറഞ്ഞതിന്റേയും മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെതുടര്‍ന്നാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റ് നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെരുവില്‍ അയ്യപ്പനെ(34) കൊലപ്പെടുത്തിയതെന്ന് അജീഷ് ആവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha























