ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയത് ആര്യ തന്റെ പ്രിയപ്പെട്ട നായ സൈറയോടൊപ്പം വീട്ടിലെത്തിയപ്പോള്‍ 'കച്ചു'വിന്റെ വേര്‍പാട് താങ്ങാനായില്ല ...

ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയത് ആര്യ തന്റെ പ്രിയപ്പെട്ട നായ സൈറയോടൊപ്പം വീട്ടിലെത്തിയപ്പോള്‍ 'കച്ചു'വിന്റെ വേര്‍പാട് താങ്ങാനായില്ല ...
വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ആര്യ തന്റെ പ്രിയപ്പെട്ട നായ സൈറയോടൊപ്പം ഇന്നലെ വെളുപ്പിന് രണ്ടുമണിക്ക് ദേവികുളത്തെ വീട്ടിലെത്തിയത്. ഈ സന്തോഷത്തിനിടയില്‍ പക്ഷേ, അവിടെയുണ്ടായിരുന്ന 'കച്ചു' എന്ന നായ ചത്തത് വളരെയേറെ ദുഖമായി.
റൊമേനിയയില്‍ നിന്ന് വ്യാഴാഴ്ച പ്രത്യേക വിമാനത്തില്‍ ഇരുവരും ഡല്‍ഹിയിലെത്തിയെങ്കിലും, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകവിമാനമായ എയര്‍ ഏഷ്യയില്‍ പെറ്റ് പോളിസിയില്ലാത്തതിനാല്‍ (വളര്‍ത്തുമൃഗങ്ങളെ കയറ്റാനുള്ള സൗകര്യം) യാത്ര മാറ്റിവെക്കേണ്ടിവന്നു. കേരളഹൗസില്‍ തങ്ങിയ ഇരുവരും വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.
സര്‍ക്കാര്‍ ചെലവിലാണ്, സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയെ ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിച്ചത്.
അതേസമയം ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മൂന്നാറിലെ വീട്ടില്‍ എത്തിയപ്പോള്‍ ആര്യ ആദ്യം തിരക്കിയത് ഒമ്പത് മാസം പ്രായമുള്ള കച്ചുവിനെയാണ്. അവന്‍ കൂട്ടിലുണ്ടായിരുന്നില്ല. പുറത്തെവിടെയെങ്കിലും പോയതാണെന്ന് കരുതി.
ഇന്നലെ രാവിലെ അയല്‍വാസിയാണ് വീടിന് സമീപത്തെ ദേശീയപാതയില്‍ ഏതോ വാഹനമിടിച്ച് കഴിഞ്ഞ രാത്രി നായ്ക്കുട്ടി ചത്ത വിവരമറിയിച്ചത്. കഴിഞ്ഞവര്‍ഷം അവധിക്ക് വന്നപ്പോള്‍ ആര്യയുടെ നിര്‍ബന്ധപ്രകാരം പിതാവ് വാങ്ങി നല്‍കിയതായിരുന്നു നായ്ക്കുട്ടിയെ. ആര്യ അവന് കച്ചുവെന്നാണ് പേരിട്ടത്.
സെപ്തംബറില്‍ യുക്രെയിനിലേക്ക് തിരികെ പോകുന്നതു വരെ സദാനേരവും ആര്യയ്‌ക്കൊപ്പമായിരുന്നു കച്ചു. യുക്രെയിനില്‍ നിന്നുള്ള വീഡിയോ കാളില്‍ ആര്യയെക്കാണുമ്പോള്‍ കച്ചു വാലാട്ടി സ്‌നേഹം പ്രകടിപ്പിക്കുമായിരുന്നു. ആര്യ ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നറിഞ്ഞ് പിതാവ് ആല്‍ഡ്രിനും അമ്മ കൊച്ചുറാണിയും കച്ചുവിനെ കൂട്ടിലാക്കിയാണ് എറണാകുളത്തേക്ക് പോയത്.
അവന് ഭക്ഷണം നല്‍കാന്‍ എസ്റ്റേറ്റിലെ വാച്ചറെ ഏല്‍പ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് ആര്യയും സൈറയും വരാന്‍ വൈകിയതിനാല്‍ ഇരുവര്‍ക്കും കൊച്ചിയില്‍ തങ്ങേണ്ടി വന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാച്ചര്‍ ഭക്ഷണം നല്‍കുന്നതിനിടെ കച്ചു കൂട്ടില്‍ നിന്ന് ചാടി. പിന്നീടാണ് വാഹനമിടിച്ച് ചത്തത്. സന്തോഷത്തോടെയെത്തിയ ആര്യയ്ക്ക് സൈറയുണ്ടെങ്കിലും കച്ചുവിന്റെ വേര്‍പാട് ദുഖത്തിന്റെ ആഴം കൂട്ടി. അതേസമയം യുദ്ധം അവസാനിച്ചാല്‍ സൈറയെ വീട്ടിലാക്കി ആര്യ മടങ്ങും.
"
https://www.facebook.com/Malayalivartha























