സ്വപ്നഭവനത്തിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ്കെടുക്കാൻ അവധിയപേക്ഷ നൽകിയിട്ടും മേലധികാരികൾ അവധി അപേക്ഷ പരിഗണിക്കുക പോലും ചെയ്യാതിരുന്നത് സഹിക്കാനായില്ല; യുപിയിൽ മലയാളി ജവാൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് ജീവനൊടുക്കി; വിശ്വസിക്കാനാകാതെ ഉറ്റവർ

വളരെ സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ ആത്മഹത്യ ചെയ്‌തു. സിആർപിഎഫ് ജവാനായ കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്‌ട്രീറ്റിൽ എം.എൻ വിപിൻദാസ്(37)ആണ് സ്വയം വെടിവച്ച് മരിച്ചത്. യുപിയിലെ ചന്ദൗലിയിലായിരുന്നു വിപിൻദാസ് ജോലി ചെയ്‌തിരുന്നത്.
ഡ്യൂട്ടി ആവശ്യങ്ങൾക്കുളള തോക്കുപയോഗിച്ച് വെടിവച്ചത്. വിപിൻദാസിന്റെ നാട്ടിൽ വീടിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ്കെടുക്കാൻ അവധിയപേക്ഷ നൽകിയിരുന്നു. എന്നാൽ മേലധികാരികൾ അവധി അപേക്ഷ പരിഗണിക്കാത്തതിന്റെ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























