ദ്വിദിന ദേശീയ പണിമുടക്ക്... കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ദ്വിദിന ദേ ശീയ പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍...

ദ്വിദിന ദേശീയ പണിമുടക്ക്... കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ ദ്വിദിന ദേശീയ പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. 28നും 29നും പണിമുടക്ക് നടത്തും.
തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് ഒമിക്രോണ്‍ സാഹചര്യത്തിലാണ് നീട്ടിയത്.
തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റയിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, സമ്പന്നര്‍ക്കുമേല്‍ സ്വത്ത് നികുതി ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
സംയുക്ത ഐക്യവേദി ഒരു ദശകമായി ഉന്നയിക്കുന്ന ആവശ്യങ്ങളും തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ട്. മിനിമം കൂലി അനുവദിക്കുക, സാമൂഹ്യസുരക്ഷ സാര്‍വത്രികമാക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മഹാമാരിയും അടച്ചുപൂട്ടലുകളും ജോലിയും വരുമാനവുമില്ലാതാക്കിയ തൊഴിലാളികള്‍ക്ക് നേരിട്ട് പണം നല്‍കുക, ആവശ്യക്കാര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുമുയര്‍ത്തി സമരത്തിനൊരുങ്ങുകയാണ് തൊഴിലാളിസമൂഹം.
"
https://www.facebook.com/Malayalivartha
























