Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

'അവളുടെ പടം ഇറങ്ങിയിട്ടുണ്ട് കണ്ടോ എന്ന് അടക്കം പറയുന്ന നാട്ടുകാർ... അവള് സൗന്ദര്യം കാണിക്കാൻ പോയിട്ടല്ലേ പണി കിട്ടിയതെന്നു കുത്തുന്ന ബന്ധുക്കൾ... അവിടെ ആകെ ഒപ്പം ഉണ്ടായത് ഭർത്താവും വിരലിൽ എണ്ണാൻ പറ്റുന്ന കുറച്ചു കൂട്ടുകാരും മാത്രമായിരുന്നു... ഭർത്താവും മകനുമായി ഞാൻ എന്റെ പരാതിയുമായി ഐജി ഓഫീസിൽ സ്ഥിരം കയറി ഇറങ്ങി...' അനുഭവം തുറന്നെഴുതി സിൻസി അനിൽ

06 MARCH 2022 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാർ...

പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചു .... പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം

സ്വർണം കവർന്ന കേസ്... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി

കമ്പിവേലിയിൽ കുടുങ്ങിയ പെൺപുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി...

സമൂഹമാധ്യമങ്ങൾ പലപ്പോഴും പലരെയും നിമിഷനേരങ്ങൾക്കുള്ളിൽ പ്രശസ്തരാക്കും. എന്നാൽതന്നെയും പലപ്പോഴും മോശം അനുഭവങ്ങളും നൽകുകയും ചെയ്യും. കഴിഞ്ഞ അഞ്ച് വർഷം തന്റെ ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയവഴി തുറന്നെഴുതിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിൻസി അനിൽ. ഒരിക്കൽ തന്റെ ചിത്രം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് താൻ നേരിട്ട അപമാനത്തെക്കുറിച്ചും അവർ കുറിപ്പിൽ പറയുന്നു. മാതൃത്വത്തെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പും അടുത്തിടെ സിൻസി പങ്കുവയ്ക്കുകയുണ്ടായിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

5 വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ... പലവട്ടം പറഞ്ഞു കഴിഞ്ഞതാണ്... Lis Lona ലിസ മോളുടെ പോസ്റ്റ്‌ കണ്ടപ്പോൾ 5 കൊല്ലം ഒറ്റ മണിക്കൂറിൽ കടന്നു പോയി.. 2016 ൽ മനോരമ മലയാളി വീട്ടിമ്മമാരുടെ മുഖചിത്രത്തിന്റെ ഒരു contest നടത്തിയിരുന്നു.. അന്നെന്റെ fb സുഹൃത്തുക്കൾ 200 ൽ താഴെ ആയിരുന്നു.. ഞാൻ മനോരമയ്ക്ക് എന്റെ ഒരു മുഖചിത്രം അയച്ചു... അതിൽ അവസാന റൗണ്ട് 15 പേരിൽ ഒരാൾ ആയി ഞാനും തിരഞ്ഞെടുക്കപ്പെട്ടു... ഞാൻ home made chocolate ന്റെ ഒരു ബിസിനസ്‌ start ചെയ്തു കുറച്ചു നാൾ ആയിരുന്നുള്ളു... അതിനായി fb യിൽ ഒരു പേജ് ഉണ്ടാക്കിയിരുന്നു..

ഈ മുഖചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനു കുറച്ചു ദിവസങ്ങൾക്കു ശേഷം എന്റെ പേജിൽ ഒരാൾ ഒരു ചിത്രം കമന്റ് ചെയ്തു... ആ ചിത്രം എന്റെ മുഖം ചേർത്ത് വച്ച മറ്റൊരു സ്ത്രീയുടെ നഗ്ന ശരീരം ആയിരുന്നു... അതിൽ ഇങ്ങനെയും എഴുതിയിരുന്നു... Sincy- sex scandal from kochi... ആദ്യം ഭയന്നു ഞാൻ ആ ചിത്രം delete ചെയ്തു...വീണ്ടും വീണ്ടും ആ ചിത്രം പലയിടങ്ങളിൽ കാണാൻ തുടങ്ങി... ഞാൻ പോലീസ് സ്റ്റേഷനിൽ പോയി പരാതി പെടാൻ തീരുമാനിച്ചു... ഞാൻ അവിടെ ചെന്നപ്പോൾ കേസ് എടുക്കാൻ പോലും പോലീസിനു താല്പര്യമുണ്ടായിരുന്നില്ല.. വ്യാജ id യിലൂടെ ഇങ്ങനെ ചെയ്യുന്നവരെ കണ്ടെത്താനോ ശിക്ഷിക്കാനോ പറ്റിയ നിയമം നമുക്ക് ഇല്ല എന്നത് തന്നെയാണ് പോലീസിനെ പിന്തിരിപ്പിക്കുന്നത്... അവസാനം എന്റെ ശല്യം സഹിക്കാൻ പറ്റാതെ എന്റെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയിൽ പോലീസ് എന്റെ പരാതി cybercell നു അയച്ചു...

50% പോലും facebook നമ്മുടെ പോലീസ് ന്റെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാറില്ല... പക്ഷെ എന്റെ കേസ് ൽ മറുപടി വന്നു.. എന്റെ ചിത്രം ദുരുപയോഗം ചെയ്ത IP adress, device,provider location എന്നിവ സൈബർസൽ കണ്ടെടുത്തു... നേരത്തെ ഇത്തിരി പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു ബന്ധുവിനെ ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു... സൈബർസൽന്റെ റിപ്പോർട്ട്‌ പ്രകാരം വന്ന IP അഡ്രെസും അയാളുടെ വീടും 100മീറ്റർ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്.. ആ പ്രദേശത്തു ഞങ്ങൾക്ക് മറ്റൊരു പരിചയക്കാര് പോലും ഉണ്ടായിരുന്നില്ല... FIR ഇട്ടു അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടു... അയാൾ ഒരു celebrity singer ആയിരുന്നു...

ഒരു സാധാരക്കാരി ആയ എന്റെ ഒപ്പം നില്കാൻ കേസ് അന്വേഷിക്കുന്ന പോലീസുകാരന് തോന്നിയില്ല... അറസ്റ്റിൽ നിന്നും തടയാൻ അയാൾക്ക്‌ വേണ്ടി രാഷ്ട്രീയക്കാരും പോലീസുകാരും കോടതിയും അക്ഷീണം പ്രവർത്തിച്ചു... അങ്ങനെ അയാൾ ജാമ്യത്തോടെ എന്റെ മുന്നിലൂടെ നടന്നു... ഇനി നിന്റെ അമ്മയുടെ പടം വരുമെന്ന് മുഖത്ത് നോക്കി വെല്ലുവിളിച്ചു...അന്നത്തെ ഐജി ആയിരുന്ന ശ്രീജിത്ത്‌ സർ നെ പോയി കണ്ടു എന്റെ പരാതികൾ ഞാൻ പറഞ്ഞു..Fb യിൽ മാത്രമാണോ ഈ ചിത്രങ്ങൾ ഉള്ളതെന്ന് പരിശോധിക്കാൻ അദ്ദേഹം നിർദേശം നൽകി..അങ്ങനെ നോക്കുമ്പോൾ അശ്ലീല സൈറ്റുകളിൽ എല്ലാം മാസങ്ങൾ ആയി എന്റെ ദുരുപയോഗം ചെയ്യപ്പെട്ട ചിത്രങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തി...ഗൂഗിൾ ൽ search ചെയ്താൽ പോലും എന്റെ പേരിൽ തെളിഞ്ഞു വരുന്ന ചിത്രങ്ങൾ അത് മാത്രമായിരുന്നു... ഉറങ്ങാൻ പോലും ആകാത്ത രാത്രികൾ...

അവളുടെ പടം ഇറങ്ങിയിട്ടുണ്ട് കണ്ടോ എന്ന് അടക്കം പറയുന്ന നാട്ടുകാർ... അവള് സൗന്ദര്യം കാണിക്കാൻ പോയിട്ടല്ലേ പണി കിട്ടിയതെന്നു കുത്തുന്ന ബന്ധുക്കൾ... അവിടെ ആകെ ഒപ്പം ഉണ്ടായത് ഭർത്താവും വിരലിൽ എണ്ണാൻ പറ്റുന്ന കുറച്ചു കൂട്ടുകാരും മാത്രമായിരുന്നു... ഭർത്താവും മകനുമായി ഞാൻ എന്റെ പരാതിയുമായി ഐജി ഓഫീസിൽ സ്ഥിരം കയറി ഇറങ്ങി.. മകനെ സ്കൂളിൽ വിടാനോ ഭർത്താവിന് ജോലിക്ക് പോകാനോ സാധിച്ചില്ല... അപമാനഭാരം കൊണ്ട് ഞങ്ങൾ മൂന്നാളും തളർന്നിരുന്നു... എന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ശ്രീജിത്ത്‌ സർ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി തന്നു.. പോലീസ് ഉദ്യോഗസ്ഥൻ എന്നതിൽ നിന്നും അന്നും ഇന്നും നീതിക്കു വേണ്ടി നിൽക്കുന്ന ഹൃദയം ഉള്ളൊരു മനുഷ്യൻ എന്ന് എനിക്ക് തോന്നിയത് ഇന്ന് നടി ആക്രമിക്കെപ്പെട്ട കേസ് അന്വേഷിക്കുന്ന ആ ശ്രീജിത്ത്‌ സർ തന്നെയാണ്...

വേട്ടക്കാരനിൽ നിന്നും പങ്ക് പറ്റാത്ത ഇരയോടൊപ്പം നിൽക്കുന്ന മനസുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ എന്റെ കേസ് ഏല്പിച്ചു.. അയാളുടെ വീടു റെയ്ഡ് ചെയ്തു..ഇതൊക്കെ ചെയ്യാൻ ഉപയോഗിച്ച modem ഒക്കെ പിടിച്ചെടുത്തു...കേസ് അന്വേഷിച്ചു.. അയാൾക്കെതിരെ കോടതിയിൽ കുറ്റപത്രവും നൽകി... വിചാരണ നീട്ടി വയ്ക്കാൻ ഇപ്പോഴും അയാൾ കാരണങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്... കോടതിയിൽ നിന്നും അയാൾക്കുള്ള ശിക്ഷ കിട്ടുമോ എന്ന് അറിയില്ല... 5 വർഷം കഴിഞ്ഞിരിക്കുന്നു.. ഹൃദയത്തിലെ പ്രണവ് പറയുന്ന പോലെ നമ്മൾ ഏറ്റവും ഭയപ്പെടുന്നത് സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ഒരു വല്ലാത്ത ധൈര്യം ആണ്.. അതിനെ ചോർത്താൻ പിന്നെ ആർക്കും ആവില്ല..അതൊരു തീയാണ്..

 

ഒരു സ്ത്രീയെന്ന നിലയിൽ അപമാനിക്കപെടാവുന്നതിന്റെ മാക്സിമം അപമാനിക്കപ്പെട്ട സ്ത്രീയാണ് ഞാൻ.. അന്നത്തെ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്കുള്ള യാത്രയിൽ നന്ദി പറയാൻ പലരുമുണ്ട്... ഇന്നെന്റെ ചെറിയ ലോകത്ത് ഞാനും എന്റെ എഴുത്തുകളും കൊണ്ട് എന്നെ ആളുകൾ തിരിച്ചറിയുന്നു... ഇന്ന് sincy anil എന്ന് google ചെയ്താൽ മോർഫ് ചെയ്ത എന്റെ ചിത്രങ്ങൾക്ക് പകരം ഞാൻ എഴുതി തീർത്ത വരികൾ മാത്രമാണുള്ളത്... എന്നും കൂടെ നിന്നവരോട്...ഒരുപാട് സ്നേഹം.. ഒറ്റയ്ക്ക് ആയിരുന്ന എനിക്ക് ഇന്ന് വലിയൊരു ലോകം സ്വന്തമായിട്ടുണ്ട്.. കുത്തിയവരോട് എന്നും .. നന്ദി മാത്രം. എന്നെ ഞാൻ ആക്കിയത് നിങ്ങളും കൂടിയാണ്.... സന്തോഷം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (2 minutes ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (14 minutes ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (16 minutes ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (24 minutes ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (38 minutes ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (39 minutes ago)

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (47 minutes ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (57 minutes ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (1 hour ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (1 hour ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (1 hour ago)

ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം  (1 hour ago)

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (1 hour ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (1 hour ago)

ഉകാസയുമായി ബന്ധം  (2 hours ago)

Malayali Vartha Recommends